ശബരിമല സ്ത്രീപ്രവേശനം: വിശ്വാസികള്‍ക്കേറ്റ മുറിവുണക്കാന്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് ചെന്നിത്തല
തിരുവനന്തപുരം: വിശ്വാസികള്‍ക്ക് ഏറ്റ മുറിവുണക്കാന്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവിതാംകൂര്‍ കൊച്ചി മലബാര്‍ ദേവസ്വം ബോര്‍ഡുകളുടെ മുന്‍ പ്രസിഡന്‍റുമാരും അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ആര്‍എസ്എസിനും ബിജെപിയ്ക്കും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി മറികടക്കാന്‍ നിയമം നിര്‍മ്മിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയാണ് വേണ്ടത്. അല്ലാതെ ഭക്തജനങ്ങളെ കബളിപ്പിക്കുന്ന നിലപാടെടുക്കരുതെന്നും ചെന്നിത്തല വ്യക്തമാക്കി.
ഭാവി പ്രവര്‍ത്തനങ്ങളെ കോഡിനേറ്റ് ചെയ്യാന്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണനെ ചുമതലപ്പെടുത്തി. പുനപരിശോധനാ ഹര്‍ജി നല്‍കണം എന്നായിരുന്നു ആവശ്യം. എന്നാല്‍ നേരത്തേ കക്ഷി ചേര്‍ന്നവര്‍ക്കേ ഇതിന് സാധിക്കൂ. പ്രയാര്‍ കക്ഷിയായിരുന്നത് ദേവസ്വം പ്രസിഡന്‍റായിരുന്ന കാലത്താണ്. അതിനാല്‍ ഹര്‍ജി നല്‍കാനാവില്ല. കൂടുതല്‍ കാര്യങ്ങള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്