×

എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി: ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഇന്ന് ചര്‍ച്ച ചെയ്യും

എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്നത് സംബന്ധിച്ച് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഇന്ന് ചര്‍ച്ച ചെയ്യും. വിഷയം പഠിക്കാന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് കുര്യന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ സമിതിയെ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നിയോഗിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ തീരുമാനം കൈകൊള്ളുക.

2011 ലെ സെന്‍സസ് പ്രകാരം ലക്ഷദ്വീപ്, മിസോറാം, നാഗാലാന്റ്, മേഘാലയ, ജമ്മുകാശ്മീര്‍, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, പഞ്ചാബ് എന്നീ എട്ടു സംസ്ഥാനങ്ങളില്‍ ഹിന്ദു സമുദായം ന്യൂനപക്ഷമാണ്. ഈ സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കമണമെന്നാവശ്യമാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചര്‍ച്ച ചെയ്യുന്നത്.

ബിജെപി നേതാവ് അശ്വനി ഉപാധ്യായ കഴിഞ്ഞ വര്‍ഷം നവംബര്‍ 10 ന് ഈ ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ആവശ്യം തള്ളിയ സുപ്രീം കോടതി ന്യൂനപക്ഷ കമ്മീഷനുമായി ബന്ധപ്പെടാന്‍ അശ്വനി ഉപാധ്യായക്ക് നിര്‍ദ്ദേശം നല്‍കി. ഇതിനെ തുടര്‍ന്നാണ് അശ്വനി ഉപാധ്യായ ഈ ആവശ്യവുമായി ന്യൂനപക്ഷ കമ്മീഷനെ സമീപിച്ചത്. വിഷയങ്ങള്‍ പഠിക്കുവാന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് കുര്യന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ സമിതിയെ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നിയോഗിച്ചിരുന്നു.

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. നിലവില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ രേഖകള്‍ പ്രകാരം മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധമതം, പാര്‍സി എന്നിവര്‍ക്ക് മാത്രമേ ഈ ന്യൂനപക്ഷ പദവിയുള്ളു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top