ഹാദിയ ഒക്കെ പുറത്ത്; കോളജില്‍ അഖില അശോകന്‍
സേലം: ( 29.11.2017) ഹാദിയയെ സുപ്രീം കോടതി ഉത്തരവ് പ്രകാരം സേലത്തെ ശിവരാജ് ഹോമിയോ മെഡിക്കല്‍ കോളജില്‍ എത്തിച്ചു. എന്നാല്‍ ഹാദിയ എന്ന പേരുണ്ടായിരിക്കില്ലെന്നും അഖില അശോകന്‍ എന്ന പേരിലായിരിക്കും തുടര്‍പഠനമെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു. അതേസമയം ഹാദിയ ഹോമിയോ കോളജില്‍ എത്തി അധികൃതരുമായി കൂടിക്കാഴ്ച നടത്തി. ഷെഫിന്‍ ജഹാനെ കാണുമെന്ന് ഹാദിയ പറഞ്ഞു. എന്നാല്‍ സന്ദര്‍ശകരെ അനുവദിക്കുന്നത് നിയമവിദഗ്ധരുമായി ആലോചിച്ചശേഷമായിരിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
സേലത്ത് 25 അംഗ പോലീസ് സംഘം ഹാദിയയുടെ സുരക്ഷാച്ചുമതല ഏറ്റെടുത്തു. അഖിലക്ക് ആവശ്യമെങ്കില്‍ മുഴുവന്‍ സമയ സുരക്ഷയും ഒരുക്കുമെന്ന് സേലം ഡിസിപി സുബ്ബലക്ഷ്മി പറഞ്ഞു. കോളജ് അധികൃതരും ഹാദിയയും പറയുന്നത് പോലെ തീരുമാനിക്കും. പിതാവ് അശോകന് കാണാന്‍ തടസ്സമില്ലെന്നും ഡി സി പി പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്