സമുദായം തന്നെയും കുടുംബത്തെയും ഒറ്റപ്പെടുത്തുന്നു; നിമിഷയുടെ മാതാവ് ബിന്ദു
തിരുവനന്തപുരം: സമുദായവും സമൂഹവും തന്നെയും കുടുംബത്തെയും അവഗണിക്കുകയാണെന്ന് ഐഎസില്‍ ചേര്‍ന്നെന്ന് ആരോപണമുയര്‍ന്ന നിമിഷയുടെ മാതാവ് ബിന്ദു. സമുദായ സംഘടനയിലും ക്ഷേത്ര ട്രസ്റ്റുകളിലും അംഗമായ തന്നെ അവഗണിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഉണ്ടാവുന്നതെന്ന് ബിന്ദു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
എന്‍എസ്‌എസ് അംഗം, ആറ്റുകാല്‍ ദേവീക്ഷേത്ര ട്രസ്റ്റ് അംഗം, റസിഡന്‍സ് അസോസിയേഷന്‍ അംഗം എന്നീ നിലയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നയാളാണ് താന്‍. എന്നാല്‍ ഇപ്പോള്‍ തന്നെയും കുടുംബത്തെയും മാറ്റിനിര്‍ത്തുകയാണ്. മറ്റേതെങ്കിലും സമുദായാംഗം ആയിരുന്നെങ്കില്‍ തനിക്ക് അര്‍ഹമായ പിന്തുണ ലഭിച്ചേനെയെന്നും ബിന്ദു പറഞ്ഞു.
പട്ടാളത്തില്‍ മേജര്‍ ആയ തന്റെ മകനോ തനിക്കോ ഒരു പരിഗണനയും സമുദായത്തില്‍നിന്നു കിട്ടുന്നില്ല. മകളുടെ വിഷയം വന്നപ്പോള്‍ തങ്ങള്‍ അതു മറച്ചുവച്ചില്ല. എന്നിട്ടും ഒരു കോണില്‍നിന്നും പിന്തുണ ലഭിച്ചില്ലെന്ന് ബിന്ദു പറഞ്ഞു. ഒന്നര വര്‍ഷമായി മകളുമായി ബന്ധപ്പെടാനായിട്ടില്ലെന്നും ബി്ന്ദു അറിയിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്