×

ശബരിമല അയ്യപ്പന് കത്തയക്കുന്നത് കൂടുതലായും സ്ത്രീകളാണ്

പത്തനംതിട്ട: ഇന്റര്‍നെറ്റ് യുഗത്തിലും ശബരിമല അയ്യപ്പന് കത്തയക്കാന്‍ ആളുകള്‍ നിരവധിയാണ്. സങ്കടങ്ങളും സന്തോഷങ്ങളുമെല്ലാം ആളുകള്‍ കത്തിലൂടെ അയ്യപ്പനുമായി പങ്കുവെക്കുമ്ബോള്‍ ശബരിമലയിലെ സാക്ഷാല്‍ അയ്യപ്പനുള്ള കത്തുകള്‍ കൈകാര്യംചെയ്യുന്നത് മറ്റൊരു അയ്യപ്പാണെന്നതും ഇവിടുത്തെ പ്രത്യേകതയാണ്.

തീര്‍ത്ഥാടനകാലത്തെ വെറും മൂന്നുമാസം മാത്രം പ്രവര്‍ത്തിക്കുന്ന സന്നിധാനത്തെ പോസ്റ്റോഫീസില്‍ പക്ഷെ തിരക്കിന് ഒട്ടും കുറവില്ല. അയ്യപ്പന് വരുന്ന കത്തുകളും മണിയോര്‍ഡറുകളുമെല്ലാം കൃത്യമായി തന്നെ എത്തിക്കണം.

മക്കളുടെ വിവാഹത്തിനും, വീട് പാല്കാച്ചിനും അയ്യപ്പസ്വാമിയുടെ അനുഗ്രഹം തേടിയുള്ള ക്ഷണക്കത്തുകള്‍, അയ്യപ്പന് ഭക്തര്‍ അയക്കുന്ന സമ്മാനങ്ങളും മണിയോര്‍ഡറുകളും തുടങ്ങി നിരവധി തപാല്‍ ഉരുപ്പടികളാണ് സന്നിധാനം പോസ്റ്റോഫീസിലേക്കെത്തുന്നത്.

ചില കത്തുകളില്‍ സങ്കടങ്ങളാണെങ്കില്‍ ചിലതില്‍ ശുപാര്‍ശകള്‍. ഭര്‍ത്താവിന്റെ മദ്യപാനം നിര്‍ത്താന്‍ അയ്യപ്പന്‍ ഉപദേശിക്കണം എന്നു പറയുന്ന കത്തുകള്‍ വരെ ഇവിടെ വരാറുണ്ട്. സ്ത്രീകളാണ് കൂടുതലായും അയ്യപ്പന് കത്തയക്കുന്നത്. പതിനെട്ടാം പടിയ്ക്കുമുകളില്‍ കുടികൊള്ളുന്ന അയ്യപ്പന്റെ ചിത്രം ആലേഖനം ചെയ്ത മുദ്രയുള്ള ഇന്ത്യയിലെ ഏക പോസ്റ്റോഫീസാണിത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top