യേശുദേവന്‍റെ തിരുപ്പിറവി; പാതിരാ കുര്‍ബാനയില്‍ പതിനായിരങ്ങള്‍
യേശുദേവന്‍റെ തിരുപ്പിറവി മുഹൂര്‍ത്തത്തില്‍ പ്രാര്‍ഥനാനിര്‍ഭരമായ മനസ്സുമായി വിശ്വാസികള്‍. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ നടന്ന പാതിരാ കുര്‍ബാനയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു.
ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം പ്രഖ്യാപിച്ച വലിയഇടയന്‍റെ ജനനം വാഴ്ത്തുന്ന മുഹൂര്‍ത്തം. പട്ടം സെന്‍റ് മേരീസ് പള്ളിയില്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികനായി.
ക്രിസ്മസ് ആഘോഷിക്കുന്നത് വിലക്കുന്നതടക്കമുള്ള അസ്വസ്ഥതള്‍ രാജ്യത്ത് വര്‍ധിച്ചുവരുന്നതായും വിശ്വാസത്തിന്റെ പേരിലെ വിഭജനം ഒഴിവാക്കാനുള്ള പ്രാര്‍ത്ഥനയാവണം ക്രിസ്മസ് സന്ദേശമെന്നും അദേഹം പറഞ്ഞു.
ഓഖി ദുരന്തം മൂലം ആഘോഷങ്ങള്‍ ഒഴിവാക്കിയെങ്കിലും നൂറുകണക്കിന് വിശ്വാസികള്‍ പാളയം സെന്‍റ് ജോസഫ് പളളിയിലെ പാതിരാകുര്‍ബാനയില്‍ പങ്കെടുത്തു.
മുഖ്യകാര്‍മികത്വം വഹിച്ച ആര്‍ച്ച്ബിഷപ്പ് എം.സൂസപാക്യം ദുരിതബാധിതരെ സഹായിക്കാന്‍ ആഹ്വാനം ചെയ്തു. കൊച്ചി സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി , ഫാദർ ജോസ് പുതിയിടത്തിൻറെ നേതൃത്വത്തിലായിരുന്നു സെൻറ് മേരീസ് കത്തീഡ്രൽ ബസിലിക്കയിലെ തിരുപ്പിറവി ആഘോഷങ്ങൾ.
പുത്തൻകുരിശ് മാർ അത്തനേഷ്യസ് കത്തീഡ്രലിൽ നടന്ന തിരുപ്പിറവ ശുശ്രൂഷകൾക്ക് യാക്കോബായസഭ ശ്രേഷ്ഠകാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ബാവ നേതൃത്വം വഹിച്ചു
പത്തനംതിട്ട പരുമല പള്ളിയില്‍ നടന്ന പ്രാര്‍ഥനകള്‍ക്ക് മലങ്കര ഒാര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ നേതൃത്വം നല്‍കി
തിരുവല്ലയലെ സെന്‍റ് തോമസ് മാര്‍ത്തോമ പള്ളിയില്‍ റവറന്‍റ് ഡോ.ജോസഫ് മാര്‍ത്തോമ മെത്രപൊലീത്തയുടെ മെല്‍നോട്ടത്തില്‍ ശുശ്രൂഷകള്‍ നടന്നു. റവറന്‍റ് കെ.വി.ജേക്കബ് മുഖ്യകാര്‍മികത്വം വഹിച്ചു. ബിഷപ്പ് വര്‍ഗീസ് ചക്കാലയ്ക്കലിന്‍റെ നേതൃത്വത്തിലായിരുന്നു കോഴിക്കോട് ദേവമാതാ പള്ളിയിലെ ചടങ്ങുകള്‍.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്