മണ്ഡലപൂജ ചൊവ്വാഴ്ച രാവിലെ 11.04നും 11.40നും മധ്യേ സന്നിധാനത്തും പമ്ബയിലും അതീവ സുരക്ഷ
ശബരിമല: ശബരിമല തീര്‍ത്ഥാടനത്തിലെ മണ്ഡലകാലത്തിന് ചൊവ്വാഴ്ച സമാപനമാകും. മണ്ഡലപൂജ രാവിലെ 11.04നും 11.40നും മധ്യേ നടക്കും. ശരണംവിളികളാല്‍ മുഖരിതമാകുന്ന അന്തരീക്ഷത്തില്‍ തിങ്കളാഴ്ച വൈകീട്ട് തങ്കഅങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടക്കും. അതീവ സുരക്ഷയാണ് ഇതുമായി ബന്ധപ്പെട്ട് ഒരുക്കിയിട്ടുള്ളത്.
തങ്കഅങ്കി ഘോഷയാത്ര രാവിലെ എട്ടിന് പെരുനാട് ശാസ്ത ക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച് ളാഹ, പ്ലാപ്പള്ളി, നിലയ്ക്കല്‍ ക്ഷേത്രം, ചാലക്കയം വഴി ഉച്ചക്ക് 1.30ന് പമ്ബയിലെത്തും. പമ്ബയില്‍നിന്ന് തങ്കഅങ്കി പേടകങ്ങളിലാക്കി വൈകീട്ട് മൂന്നിന് ഘോഷയാത്രയായി സന്നിധാനത്തേക്ക് തിരിക്കും. അഞ്ചിന് ശരംകുത്തിയിലെത്തും. നട തുറന്ന ശേഷം തങ്കഅങ്കി സ്വീകരിക്കാനുള്ള സംഘം സോപാനത്ത് എത്തി ദര്‍ശനം നടത്തും. തങ്കഅങ്കി സ്വീകരിക്കുന്ന സംഘം ശരംകുത്തിയിലെത്തിയ ശേഷം അവിടെനിന്ന് തീവെട്ടി, മുത്തുക്കുടകള്‍ എന്നിവയുടെ അകമ്ബടിയോടെ ഘോഷയാത്രയെ സ്വീകരിച്ച് കൊടിമരച്ചുവട്ടില്‍ എത്തും.
തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേല്‍ശാന്തി എ.വി. ഉണ്ണികൃഷ്ണന്‍ നമ്ബൂതിരിയും ചേര്‍ന്ന് പേടകം ശ്രീകോവിലിനുള്ളിലേക്ക് ഏറ്റുവാങ്ങും. തുടര്‍ന്ന് നടയടച്ച് തങ്കഅങ്കി അയ്യപ്പ വിഗ്രഹത്തില്‍ അണിയിച്ച് ദീപാരാധാനക്കായി തുറക്കും. അത്താഴപൂജക്ക് ശേഷം തങ്കഅങ്കി വിഗ്രഹത്തില്‍നിന്ന് പേടകത്തിലേക്ക് മാറ്റും. മണ്ഡലപൂജ സമയത്ത് തങ്കഅങ്കി അയ്യപ്പ വിഗ്രഹത്തില്‍ വീണ്ടും ചാര്‍ത്തും. മണ്ഡല പൂജക്കുശേഷം വിഗ്രഹത്തില്‍നിന്ന് പേടകത്തിലേക്ക് മാറ്റും. 26ന് രാത്രി 11ന് ഹരിവരാസനം പാടി നട അടക്കുതോടെ 41 ദിവസത്തെ മണ്ഡല ഉത്സവത്തിന് സമാപനമാകും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്