തനിക്ക് 51 വയസ്സുണ്ട് , അതിന്റെ രേഖകളും കൈവശമുണ്ട്; വ്യാജ പ്രചരണത്തിനെതിരെ ചീഫ് എന്‍ജിനീയറായ അനില പരാതി നൽകി
മന്ത്രി കെ കെ ശൈലജയ്ക്കൊപ്പമെത്തി ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തിയതിന്
പ്രചരിച്ച വ്യാജ വാര്‍ത്തയ്ക്കെതിരെ പരാതിയുമായി നാഷണല്‍ ഹെല്‍ത്ത് മിഷന് ചീഫ് എന്‍ജിനീയറായ സി ജെ അനില. 50 വയസ്സ് പിന്നിടാത്ത അനില ആചാര ലംഘനം നടത്തിയെന്നാണ് ആരോപണം. സംഭവത്തില്‍ അനില മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയത്. തനിക്ക് 51 വയസ്സുണ്ട് , അതിന്റെ രേഖകളും കൈവശമുണ്ട്, ഗൂഢ ലക്ഷ്യങ്ങള്‍ വെച്ചുള്ള പ്രചാരണങ്ങള്‍ക്കെതിരെ ഏത് തരത്തിലുള്ള നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അനില വ്യക്തമാക്കി.
ശബരിമല സന്നിധാനത്ത് പുതിയ ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി കെ കെ ശൈലജ സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍ അനില അടക്കമുള്ള ഉദ്യോഗസ്ഥ സംഘം അനുഗമിക്കുകയായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരിച്ചത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്