×

ക്രിസ്തുമസ് സന്ദേശത്തില്‍ കുടിയേറ്റക്കാരുടെ യാതന ഓര്‍മ്മിപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പ്പാപ്പ

വത്തിക്കാന്‍ സിറ്റി: അതിജീവനത്തിനും നല്ലൊരു ജീവിതത്തിനുമായി സ്വന്തം നാട്ടില്‍ നിന്നും പാലായനം ചെയ്യേണ്ടി വന്ന കുടിയേറ്റക്കാരുടെ യാതന അവഗണിക്കരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ തിരുപ്പിറവി ദിനത്തില്‍ നടന്ന ആരാധനാ ശുശ്രൂഷകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മികത്വം വഹിച്ച ശേഷം എല്ലാവര്‍ക്കും ആശംസകള്‍ അറിയിക്കുകയായിരുന്നു.

യേശുവിന്റെ മാതാപിതാക്കളായ ജോസഫിന്റെയും മേരിയുടെയും യാത്രാവഴിയില്‍ ഇന്ന് ഒട്ടേറെപ്പേരുടെ പാദമുദ്രകള്‍ മറഞ്ഞിരിപ്പുണ്ട്. അത്തരത്തില്‍ ലക്ഷക്കണക്കിനു പേരാണ് ആഗ്രഹമില്ലാഞ്ഞിട്ടും സ്വന്തം മണ്ണില്‍ നിന്നു പുറത്താക്കപ്പെടുന്നത്. പോകാന്‍ മനസ്സിലാതിരുന്നിട്ടും സ്വന്തം വീട്ടില്‍ നിന്നും ഓടിപ്പോകേണ്ടി വരുന്ന ലക്ഷക്കണക്കിന് പേരുടെ കാല്‍മുദ്രകള്‍ കാണുവാന്‍ സാധിക്കുമെന്നും മാര്‍പാപ്പ പറഞ്ഞു.

ചില അഭയാര്‍ത്ഥികള്‍ മോഡേണ്‍ ഹെറോഡുമാരെ അതിജീവിക്കുകയാണെന്നും അദ്ദേഹം സന്ദേശത്തില്‍ വായിച്ചു. നിരപരാധികളുടെ രക്തം വീഴ്ത്തുന്നതില്‍ ഒരു പ്രശ്നവും കാണാത്ത നേതാക്കളാണ് പലരുടേയും പാലായനത്തിന് ഇടവരുത്തുന്നതെന്നും മാര്‍പ്പാപ്പ ക്രിസ്മസ് ദിന സന്ദേശത്തില്‍ അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top