‘ഏക സിവില്‍കോഡ് നടപ്പാക്കുന്നതുവരെ ഹിന്ദുക്കള്‍ക്ക് നാല് കുട്ടികള്‍ വേണം’
ഉഡുപ്പി: ജനസംഖ്യാ അസന്തുലിതാവസ്ഥ തടയുന്നതിന് ഏക സിവില്‍കോഡ് നടപ്പാക്കുന്നതുവരെ ഹിന്ദുക്കള്‍ക്ക് നാലു മക്കളെങ്കിലും ഉണ്ടാവണമെന്ന് മുതിര്‍ന്ന ഹിന്ദു സന്യാസി. ഹരിദ്വാര്‍ ഭാരത് മാതാ മന്ദിറിലെ സ്വാമി ഗോവിന്ദദേവ് ഗിരിജി മഹാരാജ് ആണ് ഇക്കാര്യം പറഞ്ഞത്. വിശ്വ ഹിന്ദുപരിഷത്ത് ഉഡുപ്പിയില്‍ സംഘടിപ്പിച്ച മൂന്നു ദിവസം നീളുന്ന ധര്‍മ സന്‍സദിന്റെ രണ്ടാം നാള്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോരക്ഷകര്‍ സമാധാന പ്രേമികളാണ്. ചില നിക്ഷിപ്ത താല്‍പര്യക്കാരാണ് അവരുടെ യശസ്സ് ഇടിച്ചുതാഴ്ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്