ആധാരത്തിലെ തുക ബാങ്ക് വഴി കൈപ്പറ്റി; ബാക്കി പണം ലഭിച്ചില്ല .. നികുതി വെട്ടിപ്പും അധര്‍മ്മികതയും ഉയര്‍ത്തി ആലഞ്ചേരി വിരുദ്ധര്‍
സമീപ കാലത്ത് മാർ ആലഞ്ചേരിയുടെ നേതൃത്വത്തിൽ നടത്തിയ സ്ഥല വില്പനകളാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. രൂപതയുടെ നഗരമദ്ധ്യത്തിലുള്ള 5 സ്ഥലങ്ങൾ സെന്റിന് 905000 ( ഒൻപത് ലക്ഷത്തി അയ്യായിരം രൂപ) യിൽ കുറയാതെ ലഭിക്കണം എന്ന നിബന്ധനയിൽ വിൽക്കുന്നതിനായി ഫിനാൻസ് ഓഫീസറായ വൈദീകനെ ചുമതലപ്പെടുത്തി. ഈ ഭൂമികളുടെ ആകെ വിസ്തീർണ്ണം 3 ഏക്കറാണ്.കാക്കനാട് നൈപുണ്യ സ്‌കൂൾ, എതിർവശം സീപോർട്ട് എയർപോർട്ട് റോഡരികിൽ 69 സെന്റ്, ഭാരതമാതാ കോളേജിന് എതിർവശത്ത് സീപോർട്ട് എയർപോർട്ട് റോഡരികിൽ 60 സെന്റ്, കരുണാലയം, തൃക്കാക്കരയോട് ചേർന്ന് കിടക്കുന്ന, അലക്സിയൻ ബ്രദേഴ്സ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കെന്ന ഒരൊറ്റ നിയോഗത്തിലേക്കായി നൽകിയ സ്ഥലം 1 ഏക്കർ, കാക്കനാട് നിലംപതിഞ്ഞ മുകളിൽ 20 സെന്റ്, മരടിലുള്ള 54 സെന്റ് എന്നിവയായിരുന്നു അവ. തേവര, കലൂർ സ്റ്റേഡിയം, കുണ്ടന്നൂർ, വരന്തരപ്പള്ളി എസ്റ്റേറ്റ് എന്നീ സ്ഥലങ്ങളും ത്വരിത ഗതിയിൽ വിൽക്കാനുള്ള ശ്രമങ്ങൾ നടന്നു എന്നും ആരോപണമുണ്ട്. ഈ സ്ഥലം വിൽപ്പനയാണ് ആലഞ്ചേരിയെ പ്രശ്നത്തിലാക്കുന്നത്.</p>
<p>ആകെ വരുന്ന 3 ഏക്കർ സ്ഥലം 905000 രൂപയിൽ കുറയാതെ വിൽക്കണം എന്ന ധാരണപ്രകാരം 27 കോടി 24 ലക്ഷം രൂപയാണ് രൂപതയ്ക്ക് കിട്ടേണ്ടത്. പ്രസ്തുത സ്ഥലങ്ങളിൽ കുണ്ടന്നൂരിൽ മരടിലുള്ള ഭൂമി ഒഴികെ 4 സ്ഥലങ്ങളുടെ വിൽപന നടന്നു. ഈ 4 സ്ഥലങ്ങളുടെ ആകെ വിസ്തീർണ്ണം 2 ഏക്കർ 46 സെന്റാണ് മാർ ആലഞ്ചേരി നൽകിയ അനുവാദ പ്രകാരം 22 കോടി 26 ലക്ഷത്തി മുപ്പതിനായിരം രൂപയാണ് അതിരൂപതയ്ക്ക് ലഭിക്കേണ്ടത്. ഈ പറയുന്ന 4 സ്ഥലങ്ങളുടേയും തീറാധാരങ്ങളിൽ മാർ ആലഞ്ചേരി ഒപ്പുവച്ചിട്ടും കേവലം 9 കോടി രൂപ മാത്രമാണ് അതിരൂപതയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇതാണ് ആലഞ്ചേരിക്കെതിരെ മറുവിഭാഗം ചർച്ചയാക്കുന്നത്. ക്രയവിക്രയങ്ങളിലെ ദുരൂഹതയും, അധാർമ്മിക ഇടപെടലുകളും, കള്ളപ്പണ ഇടപാടുകളും, നികുതി വെട്ടിപ്പും ചർച്ചയാക്കുകയാണ് ആലഞ്ചേരി വിരുദ്ധർ.
സ്ഥലത്തിന് ലഭിക്കേണ്ട മുഴുവൻ തുകയും കിട്ടി ബോദ്ധ്യപ്പെട്ടിട്ട് മാത്രമേ പ്രമാണം ആധാരം ചെയ്തു കൊടുക്കാവൂ എന്നിരിക്കേ, മുഴുവൻ തുകയും കിട്ടാതെ എന്തിന് മാർ ആലഞ്ചേരി ഇതിൽ ഒപ്പു വച്ചുവെന്നാണ് ഉയർത്തുന്ന ചോദ്യം. എന്നാൽ സ്ഥലം ഇടപാടിന് ആരും യഥാർത്ഥ വില കാണിക്കാറില്ല എന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ ബാക്കി വില കണക്കിൽ പെടാതെ സഭാ സംവിധാനങ്ങളിൽ തന്നെ ഉണ്ടാവും. എന്നാൽ സ്ഥലം വിൽക്കാൻ സമ്മതിച്ച കരാറിൽ ഒരു വില പറഞ്ഞതിനാൽ ആ വിലയിൽ കുറച്ച് കണക്കിൽ വരുന്നതാണ് പ്രശ്നം. ആലഞ്ചേരി അടിച്ചു മാറ്റിയതല്ല എന്ന് മിക്കവർക്കും ബോധ്യം ഉണ്ടെങ്കിലും സാങ്കേതികമായി ഇതൊരു തലവേദനയായി മാറുകയാണ്. ഇതാണ് മേജർ അർച്ച് ബിഷപ്പിനെ സമ്മർദ്ദത്തിലാക്കുന്നത്.സഭയുടെ പൈതൃകമായ സ്വത്തുക്കളുടെ പരിപാലനത്തിലും ക്രയവിക്രയങ്ങളിലും അനിതരസാധാരണമായ ശ്രദ്ധയും വേണ്ടത്ര മുന്നൊരുക്കങ്ങളും നിർബന്ധമായും പാലിച്ചിരിക്കണം എന്ന കത്തോലിക്കാസഭാ നിയമങ്ങളുടെ (ഇഇഋഛ 1035, 1036, 1037, 1038, 1042, 934) പച്ചയായ ലംഘനവും നടന്നുവെന്നാണ് ആരോപണം.
സീറോ മലബാർ സഭയിലെ ഏറ്റവും വലിയ രൂപതയും, ചരിത്രം കൊണ്ടും സാമ്പത്തിക സുസ്ഥിരതകൊണ്ടും പ്രഥമസ്ഥാനം അലങ്കരിക്കുന്നതുമായ രൂപതയാണ് എറണാകുളം അങ്കമാലി അതിരൂപത. ഈ അതിരൂപതയുടെ സുദ്യഢവു0 സുസ്ഥിരവുമായ സാമ്പത്തീക സ്ഥിതിയിന്മേൽ മാർ ആലഞ്ചേരി നടത്തിയ അപക്വവും ദുരൂഹവും അധാർമ്മികവുമായ ഇടപെടലുകളെ തുറന്നുകാട്ടുമെന്നും മറു വിഭാഗം ആരോപിക്കുന്നു. സ്ഥലമിടപാടുകളിൽ രേഖകൾക്കും ഉത്തരവുകൾക്കും പുറത്തു റിയൽ എസ്റ്റേറ്റ് മേഖലയിൽ നടക്കുന്ന അതിസങ്കീർണ്ണമായ ചില കള്ളക്കളികൾ നടന്നുവെന്നും ഇവർ വിവരിക്കുന്നു.വിവാദവുമായി ബന്ധപ്പെട്ട് ആലഞ്ചേരി വിരുദ്ധ പക്ഷം സോഷ്യൽ മീഡിയയിൽ ചർച്ചയാക്കുന്ന ആരോപണങ്ങളിൽ പ്രധാനം ഇതാണ്: തൃക്കാക്കര നൈപുണ്യ സ്‌കൂളിന് എതിർവശം സീപോർട്ട് എയർപോർട്ട് റോഡരികിൽ 69 സെന്റ് സ്ഥലം വിറ്റിരിക്കുന്നത് 7 പ്ലോട്ടുകളായിട്ടാണ്. ഒരു സെന്റിന് യഥാക്രമം 10 ലക്ഷം, 7 ലക്ഷം, 3 ലക്ഷം(ബാക്കിയുള്ള 4 പ്ലോട്ടുകൾ) എന്നീ വിലകൾക്കാണ് ഈ സ്ഥലം വിറ്റിരിക്കുന്നത്. സെന്റിന് 35 മുതൽ 40 ലക്ഷംവരെ വില ലഭിക്കുന്ന സമയത്തു തന്നെയാണ് ഈ വിൽപ്പന നടന്നത്. 30 ലക്ഷം മാത്രം കണക്കാക്കിയാൽ പോലും 16 കോടിയോളം രൂപയാണ് അതിരൂപതയ്ക്കുണ്ടായ നഷ്ടം.ഭാരതമാതാ കോളേജിന് എതിർവശത്ത് സീപോർട്ട് എയർപോർട്ട് റോഡരികിൽ 60 സെന്റ് സ്ഥലം 3,99,70,000 (3 കോടി 99 ലക്ഷത്തി എഴുപതിനായിരം) രൂപയ്ക്കാണ് അതിരൂപത വിറ്റിരിക്കുന്നത്. 35 മുതൽ 40 ലക്ഷം വരെ വില ലഭിക്കുന്ന സമയത്താണ് ഈ കച്ചവടം നടക്കുന്നത്. സെന്റിന് 30 ലക്ഷം മാത്രം കണക്കാക്കിയാൽ പോലും14 കോടിയോളം രൂപയാണ് ആണ് അതിരൂപതയ്ക്കുണ്ടായ നഷ്ടം.
അതിരൂപതയുടെ സ്വന്ത0 സ്ഥാപനമായ ഭാരതമാത കോളേജിനോടുപോലും വേണോ വേണ്ടയോ എന്ന് ചോദിക്കാതെയാണ്, തുച്ഛമായ വിലയ്ക്ക് ഈ സ്ഥല0 ഭൂമാഫിയയ്ക്ക് വിറ്റിരിക്കുന്നത്. ഇപ്രകാരം നടന്നിരിക്കുന്ന മറ്റു രണ്ടു സ്ഥലമിടപാടുകളുടേയും കണക്കുകളും രേഖകളും പരിശോധിക്കുമ്പോഴും തത്തുല്യമായ അഴിമതികളും ദുരൂഹതകളും കണ്ടെത്താനാകുമെന്നും പറയുന്നു. വിമതരുടെ അന്വേഷണത്തിൻ പ്രകാരം അതിരൂപതയക്ക് ലഭിക്കേണ്ട ഏകദേശം 45 കോടിയിൽപരം രൂപയാണ് ഭൂമാഫിയ കൈ നനയാതെ ലാഭം കൊയ്തിരിക്കുന്നതെന്നാണ് ആരോപണം.ഈ അടുത്ത കാലങ്ങളിൽ എറണാകുളം-അങ്കമാലി അതിരുപതയുടെ പേരിൽ മാർ ആലഞ്ചേരി 3 സ്ഥലങ്ങൾ വാങ്ങിയെന്നും സൂചനയുണ്ട്. മറ്റൂർ :- എറണാകുളം അങ്കമാലി അതിരൂപതയുടെ മേൽ, നികത്താനാവാത്ത സാമ്പത്തിക ബാദ്ധ്യത അടിച്ചേൽപ്പിച്ച ഒരു ഭൂമി ഇടപാടായിരുന്നു ഇത്. അതിരൂപത വൈദീക സമിതി ഒന്നടങ്കം വേണ്ട എന്നു തീരുമാനിച്ച മെഡിക്കൽ കോളേജിനാണ് അങ്കമാലി അടുത്ത് മറ്റൂർ ഗ്രാമത്തിൽ 59 കോടി രൂപ ബാങ്ക് ലോണെടുത്ത് 23.22 ഏക്കർ ഭൂമി മാർ ആലഞ്ചേരിയുടെ നേതൃത്വത്തിൽ വാങ്ങിയിരിക്കുന്നത്.
കോതമംഗലത്തു നിന്ന് 10 കി.മി അകലെ കോട്ടപ്പടിയിൽ വനയോര മേഖലയിൽ 25 ഏക്കർ സ്ഥലം, അതിരൂപതയുടെ കടക്കെണികൾക്കിടയിൽ 15 കോടി ബാങ്ക് ലോണെടുത്ത് വാങ്ങിച്ചിരിക്കുന്നതും ചോദ്യം ചെയ്യുന്നു. കഴിഞ്ഞ 22 വ4ഷങ്ങളായി വിൽക്കാനിട്ടിട്ടു0 വിറ്റു പോവാതിരുന്ന വനയോര മേഖലയിൽപ്പെട്ടതാണ് ഈ ഭൂമി. 2017 ഫെബ്രുവരി മാസം ഇടുക്കി ജില്ലയിൽ പരിസ്ഥിതി ലോല പ്രദേശമായ പള്ളിവാസൽ പഞ്ചായത്തിൽ ആനവിരിട്ടി വില്ലേജിൽ 17 ഏക്കർ ഭൂമി, 1 കോടി 60 ലക്ഷം രൂപ മുടക്കി മാർ ആലഞ്ചേരിയുടെ നേതൃത്വത്തിൽ വാങ്ങിയിരിക്കുന്നു. ഈ സ്ഥലം വാങ്ങിയത് ഒരു ആധികാരിക കമ്മിറ്റിയുടേയും അനുവാദത്തോടെ ആയിരുന്നില്ലെന്നും വിവാദത്തിന് പുതിയ തലം നൽകുന്നു.മേൽപ്പറഞ്ഞ ക്രയവിക്രയങ്ങൾ പ്രകാരം, എറണാകുളം-അങ്കമാലി അതിരൂപതയക്ക് ഇപ്പോഴുള്ള ബാങ്ക് ലോൺ 90 കോടി രൂപയാണെന്നും ഇവർ പറയുന്നു. ഈ ഭീമമായ കടത്തിന് പരിഹാരമെന്നോണം കൊച്ചി നഗരമദ്ധ്യത്തിൽ കിടക്കുന്ന അതിരൂപതയടെ 2 ഏക്കർ 46 സെന്റ് വിറ്റു. അതിൽ നിന്നും അതിരൂപതയുടെ കടത്തിലേക്ക് ഒരു ചില്ലിക്കാശ് തിരിച്ചടയ്ക്കാൻ സാധിച്ചിട്ടുമില്ല. പകരം വനയോര മേഖലയിലും, കസ്തൂരി രംഗൻ പ്രദേശത്തും ആർക്കും വേണ്ടാതെ കിടക്കുന്ന, തുച്ഛമായ വിലയുള്ള ഭൂമി രൂപതയുടെ മേൽ കെട്ടിവയ്ക്കപ്പെട്ടുവെന്നാണ് ആരോപണം.
എറണാകുളം – അങ്കമാലി രൂപത സ്ഥലക്കച്ചവടം നടത്തി എന്നതും അതിൽ ചില അബദ്ധങ്ങൾ സംഭവിച്ചു എന്നതും സത്യമാണെന്നും അതിരൂപതാ വക്താക്കൾ രഹസ്യമായി സമ്മതിക്കുന്നുണ്ട്. എന്നാൽ ഒരിക്കലും അത് കോടികളുടെ നഷ്ടത്തിലൊന്നും കലാശിച്ചിട്ടില്ല. സ്ഥലംവില്പന നടത്തിയത് ശരിയായ നടപടിക്രമങ്ങൾ പാലിച്ചുതന്നെയാണ്. എന്നാൽ ഇടനിലക്കാരനായി നിന്നയാൾ നടത്തിയ ചില ക്രമക്കേടുകൾ കാരണം പണം മുഴുവനായി കൈപ്പറ്റാൻ സാധിക്കാതെ വന്നു. അതിനു പകരം മറ്റ് രണ്ട് ഭൂമികൾ പക്ഷേ ഈടായി വാങ്ങിയിട്ടുമുണ്ട്. ഒരു രീതിയിലുമുള്ള സാമ്പത്തികനഷ്ടം രൂപതയ്ക്കുണ്ടായിട്ടില്ലെന്നാണ് വിശദീകരണം.
ഭാരതം മുഴുവനിലും യൂറോപ്പിലും അമേരിക്കയിലും ലോകമെമ്പാടുമായി വ്യാപിച്ചു കിടക്കുന്ന സീറോ മലബാർ സഭയ്ക്ക് 34 രൂപതകളും, കാനഡായിലെ എക്സാർക്കേറ്റും, യൂറോപ്പിലും ന്യൂസിലന്റിലും അപ്പസ്റ്റോലിക് വിസിറ്റേഷനുകളുമുണ്ട്. അമ്പതുലക്ഷത്തോളം വിശ്വാസികളും, 62 മെത്രാന്മാരും ഒൻപതിനായിരത്തോളം വൈദികരും, ഇരുനൂറോളം സന്യാസ സഹോദരന്മാരും, മുപ്പത്താറായിരത്തോളം സന്യാസിനികളുമടങ്ങിയ ഈ സഭയുടെ മേജർ ആർച്ചുബിഷപ്പ് സഭയുടെ പാരമ്പര്യപ്രകാരം എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രനായിരിക്കും. മാർപാപ്പ റോം രൂപതയുടെ മെത്രാനായിരിക്കുന്നതുപോലെ. റോം രൂപതയിൽ സാമ്പത്തികപ്രശ്നമുണ്ടായാൽ അത് ആഗോളകത്തോലിക്കാസഭയെ തകർക്കും എന്നുപറയുംപോലുള്ള മണ്ടത്തരമാണ് ഇപ്പോൾ ചിലർ വിളിച്ചുപറയുന്നതെന്നാണ് സഭാവക്താക്കളുടെ വിശദീകരണം.എന്നാൽ സീസറിനുള്ളത് സീസറിനും ദൈവത്തി ള്ളത് ദൈവത്തിനു കൊടുക്കുക ‘എന്ന ബൈബിൾ വചനം സീറോമലബാർ സഭ നടപ്പിൽ വരുത്തിയാൽ സഭയുടെ ഉന്നത സ്ഥാനത്ത് ഇരിക്കുന്ന കർദിനാൾ മാർ ആലഞ്ചേരി രാജി വെച്ച് പുറത്ത് പോകേണ്ടി വരും .സീറോ മലബാർ സഭക്ക് അതി നിർണായക ദിവസങ്ങളാണ് ഈ ക്രിസ്തുമസ് കാ
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്