ഹിമാചല്‍ തെരഞ്ഞെടുപ്പ് ബിജിപിയുടേത് മാത്രം, കോണ്‍ഗ്രസ് യുദ്ധമുഖത്ത് നിന്ന് ഒളിച്ചോടുമെന്ന് മോദി
ന്യൂഡല്‍ഹി: ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പ് ബിജെപിയുടേത് മാത്രമായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കോണ്‍ഗ്രസ് യുദ്ധമുഖത്ത് നിന്ന് ഒളിച്ചോടേണ്ടി വരും. ഹിമാചലിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും മോദി വ്യക്തമാക്കി. ബിജെപിയുടെ വിജയം ഇവിടെ സുനിശ്ചിതമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
57,000 കോടി രൂപയുടെ പാവങ്ങള്‍ക്കുള്ള സബ്‌സിഡിയാണ് യുപിഎ സര്‍ക്കാര്‍ ചൂഷണം ചെയ്തത്. സബ്‌സിഡിയുടെ പേരില്‍ അവര്‍ ഖജനാവ് കൊള്ളയടിക്കുകയായിരുന്നു. ഇത്തരത്തിലുള്ള കൊള്ള തടയുക എന്നതാണ് ബി.ജെ.പി യുടെ ലക്ഷ്യം. പക്ഷെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അത് സഹിക്കുന്നില്ല. അതുകൊണ്ടാണ് അവര്‍ തന്നെ ആക്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
നോട്ട് നിരോധനത്തിന്റെ തിരിച്ചടി ചിലയാളുകള്‍ക്ക് ഉണ്ടായിട്ടുണ്ട്. അവരാണ് നവംബര്‍ എട്ട് കരിദിനമായി ആചരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കള്ളപ്പണം വെളിച്ചത്ത് കൊണ്ടുവരാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. നോട്ട് നിരോധനത്തിലൂടെ അതിന് കഴിഞ്ഞിട്ടുണ്ടെന്നും മോദി പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്