രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട പ്രചാരണം ഇന്ന് അവസാനിക്കും
അഹ്മദാബാദ്: സൗരാഷ്ട്ര മുതല്‍ തെക്കന്‍ ഗുജറാത്ത് വരെ 89 മണ്ഡലങ്ങളിലാണ് ശനിയാഴ്ച ആദ്യഘട്ട പോളിങ്. 977 സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്. സംസ്ഥാനത്തെ ആകെ മണ്ഡലങ്ങള്‍ 182. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പ്രചാരണ ഗോദയിലിറങ്ങിയ ബി.ജെ.പിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്താനും ഭരണമാറ്റം ഉണ്ടായേക്കുമെന്ന പ്രതീതി സൃഷ്ടിക്കാനും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ നിരക്ക് സാധിച്ചിട്ടുണ്ട്. ഹാര്‍ദിക് പേട്ടല്‍ ഉള്‍പ്പെടെയുള്ള യുവപ്രക്ഷോഭ നായകരുടെ സഹകരണം കോണ്‍ഗ്രസിന് ലഭിച്ചത് പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. വോെട്ടടുപ്പ് അടുക്കുന്തോറും ബി.ജെ.പി ആശങ്കയിലാണെന്നാണ് സൂചന.
രണ്ടു ദശകത്തിനിടെ സംസ്ഥാനം കണ്ട ഏറ്റവും ശക്തമായ പ്രചാരണമാണ് ഇത്തവണയുണ്ടായത്. ഭരണം നിലനിര്‍ത്തുമെന്ന് ബി.ജെ.പി ഉറപ്പിച്ചു പറയുേമ്ബാള്, മറുഭാഗത്ത് കോണ്‍ഗ്രസ് ക്യാമ്ബ് തികഞ്ഞ പ്രതീക്ഷയിലാണ്. 2012ല്‍ 61 സീറ്റുകള്‍ നേടിയയിടത്ത് ഇത്തവണ വന്‍ മുന്നേറ്റമുണ്ടാകുമെന്നാണ് അവരുടെ വിലയിരുത്തല്‍. 19 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പിക്ക് നിലവില്‍ 115 സീറ്റാണുള്ളത്. ഫലം എന്തുതന്നെയായാലും അത് 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്