×

പ്രിയങ്ക ചോപ്രയെ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കാന്‍ കോടതിയുടെ ഉത്തരവ്

മുംബൈ: ബോളിവുഡിലും ഹോളിവുഡിലും ഒരുപോലെ തിളങ്ങുന്ന പ്രിയങ്ക ചോപ്രയെ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ കോടതി ഉത്തരവിട്ടു. ഉത്തര്‍പ്രദേശ് ബരേലി കോടതിയാണ് ഉത്തരവിട്ടത്. ജംഷഡ്പൂരിലാണ് പ്രിയങ്ക ജനിച്ചത്. അച്ഛന്‍ അശോക് ചോപ്ര സൈന്യത്തില്‍ ഡോക്ടറായി പ്രവര്‍ത്തിച്ചിരുന്നതിനാല്‍ താരവും കുടുംബവും ഇന്ത്യയുടെ പല ഭാഗങ്ങളിലായാണ് താമസിച്ചത്. 2000 ല്‍ മിസ് വേള്‍ഡ് നേടിയ സമയത്ത് ബരേലി മണ്ഡലത്തിലെ അഞ്ചാം വാര്‍ഡിലായിരുന്നു താമസം. സിനിമയില്‍ സജീവമായതോടെ പ്രിയങ്കയും കുടുംബവും മുംബൈയിലേക്ക് ചേക്കേറി. അപ്പോഴും അവരുടെ പേരുകള്‍ ബരേലി വോട്ടര്‍പട്ടികയില്‍ ഉണ്ടായിരുന്നു. എന്നാല്‍ തെരെഞ്ഞെടുപ്പില്‍ വോട്ടിടാനായി താരവും കുടുംബവും എത്തിയിരുന്നില്ല. ഇക്കാരണം കൊണ്ട് അവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ബരേലിയിലെ ഒരാള്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി പ്രിയങ്ക ചോപ്രയുടെയും അമ്മ മധു ചോപ്രയുടെയും പേരുകള്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഉത്തരവിട്ടു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top