തദ്ദേശ തെരഞ്ഞെടുപ്പ്: ഉത്തര്‍ പ്രദേശില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
ലക്നോ: ഉത്തര്‍ പ്രദേശില്‍ നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങി.
ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗൊരഖ്പൂരിലെ പോളിങ് സ്റ്റേഷനിലെത്തി വോട്ട് രേഖപ്പെടുത്തി. അഞ്ച് മുനിസിപ്പല്‍ കോര്‍പറേഷനിലേക്കുള്ള വോട്ടെടുപ്പാണ് ആദ്യഘട്ടത്തില്‍ നടക്കുക.
24 ജില്ലകളിലെ 230 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കാണ് മുന്ന് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്നത്. 4905 വാര്‍ഡുകളിലായി 3731 പോളിങ് സ്റ്റേഷനുകളാണ് ഉള്ളത്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നവംബര്‍ 26 നും മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നവംബര്‍ 29 നും നടക്കും. രണ്ടാം ഘട്ടത്തില്‍ 189 തദ്ദേശ സ്വംയംഭരണ സ്ഥാപനങ്ങളിലും മൂന്നാം ഘട്ടത്തില്‍ 233 തദ്ദേശ സ്ഥാപനങ്ങളിലുമാണ് വോട്ടെടുപ്പ്. ഡിസംബര്‍ ഒന്നിനാണ് ഫലപ്രഖ്യാപനം.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്