ഗുജറാത്ത് തെരഞ്ഞെടുപ്പ്; മോദി വോട്ട് ചെയ്തു
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് ചെയ്തു. മോദിയുടെ മണ്ഡലമായ സബര്‍മതിയിലെ റാണിപിലെത്തി ക്യു നിന്നാണ് അദ്ദേഹം വോട്ട് ചെയ്തത്. ബി.ജെ.പിയുടെ സിറ്റിങ് എം.എല്‍.എയായ അരവിന്ദ് പട്ടേലാണ് ഇവിടെ സ്ഥാനാര്‍ഥി. കോണ്‍ഗ്രസിന്റെ ജിത്തുഭായി പട്ടേലാണ് എതിര് സ്ഥാനാര്‍ഥി.
ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ തന്റെ മണ്ഡലമായ നരന്‍പുരയില്‍ അതിരാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു.
വടക്കന്‍, മധ്യ ഗുജറാത്തില്‍ നേര്‍ക്കുനേര്‍ പോരടിക്കുന്ന കോണ്‍ഗ്രസിനും ബി.ജെ.പിക്കും നിര്‍ണായകമായ 93 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇൗമാസം 18നാണ് ഗുജറാത്തിലും നേരത്തെ തെരഞ്ഞെടുപ്പ് നടന്ന ഹിമാചല്‍ പ്രദേശിലും വോെട്ടണ്ണല്‍.
ദലിത് നേതാവ് ജിഗ്നേഷ് മേവാനിയുടെ വഡ്ഗാമും ഒ.ബി.സി നേതാവ് അല്‍പേഷ് താക്കോറിന്റെ രാധന്പുരും ഉപമുഖ്യമന്ത്രി നിതിന്‍ പേട്ടലിന്റെ മെഹ്സാനയും കടുത്ത പോരാട്ടത്തിലൂടെ ദേശീയ ശ്രദ്ധയിലെത്തിയിട്ടുണ്ട്. അല്‍പേഷ് കോണ്‍ഗ്രസില്‍ ചേര്‍ന്നുവെങ്കില്‍, സ്വതന്ത്രനായി മത്സരിക്കുന്ന ജിഗ്നേഷ് മേവാനിക്ക് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിക്കുകയാണ് ചെയ്തത്.
പാട്ടീദാര്‍ സമരത്തെ നേരിടാന്‍ ബി.ജെ.പി മുഖ്യമന്ത്രിയാക്കുമെന്ന് കരുതിയിരുന്ന നിതിന്‍ പേട്ടല്‍ കടുത്ത മത്സരമാണ് പാട്ടീദാറുമാരുടെ തട്ടകമായ മെഹ്സാനയില്‍ നേരിടുന്നത്. ആരോഗ്യമന്ത്രി ശങ്കര്‍ ചൗധരി വാവിലും മന്ത്രി ഭൂപേന്ദ്ര ചുസദാസാമ ധോല്കയിലും ജനവിധി തേടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ വോട്ടുചെയ്യുന്ന ഘട്ടംകൂടിയാണിത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇൗ മേഖലയില്‍ 52 സീറ്റും ബി.ജെ.പിക്കായിരുന്നു. 39 സീറ്റാണ് കോണ്‍ഗ്രസിന് ലഭിച്ചത്.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിന്റെ സെമിെഫെനല് എന്നനിലയില്‍ 22 വര്‍ഷമായി തുടരുന്ന ബി.ജെ.പി ഭരണം ഏതുവിധേനയും നിലനിര്‍ത്താന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും നേരിട്ടാണ് പ്രചാരണം നടത്തുകയും നിയന്ത്രിക്കുകയും ചെയ്തത്. ഒന്നാംഘട്ടത്തില്‍ നിന്ന് ഭിന്നമായി മത ധ്രുവീകരണത്തിനായി കടുത്ത വര്‍ഗീയ പ്രചാരണമാണ് ഇവരുടെ ഭാഗത്തു നിന്നുണ്ടായത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്