സര്‍വകലാശാല അസി. പ്രഫസര്‍ക്ക് പിഎച്ച്.ഡി വേണം
തിരുവനന്തപുരം: സര്‍വകലാശാല അധ്യാപക നിയമനത്തിനും കോളജ് ഉദ്യോഗക്കയറ്റത്തിനുമുള്ള യോഗ്യതകളില്‍ യു.ജി.സി മാറ്റം വരുത്തുന്നു. ഇതിനായുള്ള പുതുക്കിയ െറഗുലേഷെന്റ കരട് യു.ജി.സി തയാറാക്കി. നിലവില്‍ സര്‍വകലാശാലയിലും കോളജുകളിലും അസി. പ്രഫസര്‍ തസ്തികയിലേക്കുള്ള നിയമന യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കും യു.ജി.സി നടത്തുന്ന അധ്യാപക യോഗ്യത (നെറ്റ്) പരീക്ഷയിലെ വിജയവുമാണ്. നെറ്റിന് പകരം പിഎച്ച്.ഡിയുള്ളവരെയും നിയമനത്തിനായി പരിഗണിക്കും. എന്നാല്‍, പുതിയ കരട് പ്രകാരം സര്‍വകലാശാലകളിലെ അസി. പ്രഫസര്‍ തസ്തികയില്‍ നിയമനത്തിന് 2021 ജൂലൈ ഒന്ന് മുതല്‍ പിഎച്ച്.ഡി നിര്‍ബന്ധ യോഗ്യതയാക്കിയിട്ടുണ്ട്. നെറ്റ് യോഗ്യത നേടിയാലും സര്‍വകലാശാലയില്‍ അധ്യാപക നിയമനത്തിന് പിഎച്ച്.ഡി വേണ്ടിവരും.
കോളജുകളില്‍ അസി. പ്രഫസര്‍ തസ്തികയില്‍ നിയമനത്തിന് പഴയ യോഗ്യത തുടരും. എന്നാല്‍, ഇവിടെ സീനിയര്‍ അസി. പ്രഫസര്‍ തസ്തികയില്‍നിന്ന് സെലക്ഷന് ഗ്രേഡ് അസി. പ്രഫസര്‍ തസ്തികയിലേക്കുള്ള ഉദ്യോഗക്കയറ്റത്തിന് 2021 ജൂലൈ ഒന്ന് മുതല്‍ പിഎച്ച്.ഡി നിര്‍ബന്ധ യോഗ്യതയാക്കിയിട്ടുണ്ട്. അസോസിയേറ്റ് പ്രഫസര്‍ തസ്തികയിലേക്കുള്ള ഉദ്യോഗക്കയറ്റത്തിനും പിഎച്ച്.ഡി നിര്‍ബന്ധ യോഗ്യതയായി പറയുന്നു. നിലവില്‍ അസോസിയേറ്റ് പ്രഫസര്‍ തസ്തികയില്‍ നേരിട്ടുള്ള നിയമനത്തിനാണ് പിഎച്ച്.ഡി നിര്‍ബന്ധ യോഗ്യതയായുള്ളത്.
കോളജ് അധ്യാപകരുടെ ഉദ്യോഗക്കയറ്റത്തിന് ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ മാര്‍ക്ക് നല്കുന്നതിനു പകരം അധ്യാപനത്തിന് പ്രാമുഖ്യം നല്‍കുന്നതാണ് പുതിയ കരട്. എന്നാല്‍, സര്‍വകലാശാല അധ്യാപകരുടെ ഉദ്യോഗക്കയറ്റത്തിന് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്കുന്ന രീതിയിലാണ് മാര്‍ക്ക്. കോളജ് അധ്യാപകര്‍ക്ക് ഉദ്യോഗക്കയറ്റത്തിന് സെമിനാറുകളില്‍ പെങ്കടുക്കുന്നതും പേപ്പര്‍ അവതരിപ്പിക്കുന്നതും പരിഗണിക്കുമായിരുന്നു.
എന്നാല്‍, സെമിനാറുകളും ശില്പശാലകളും സംഘടിപ്പിക്കുന്നതിനാണ് കരടില്‍ മാര്‍ക്ക് നല്കാന് വ്യവസ്ഥ ചെയ്യുന്നത്. അധ്യയനത്തിനായുള്ള ഇ. കണ്ടന്റ് മൊഡ്യൂള്‍ തയാറാക്കുന്നതും ഉദ്യോഗക്കയറ്റത്തിനുള്ള വെയിറ്റേജില്‍ ഉള്‍െപ്പടുത്തിയിട്ടുണ്ട്. അധ്യയനം, ഭരണപരമായ പ്രവര്‍ത്തനങ്ങള്‍, പരീക്ഷ ജോലി, എന്‍.എസ്.എസ്/ എന്‍.സി.സി പോലുള്ള വിദ്യാര്‍ഥി ബന്ധിത പ്രവര്‍ത്തനങ്ങള്‍, സെമിനാര്‍/ ശില്പശാലകളുടെ സംഘാടനം, ചെറുകിട/ വന്‍കിട ഗവേഷണ പദ്ധതികള്‍ തുടങ്ങിയവയാണ് കോളജ് അധ്യാപകരുടെ ഉദ്യോഗക്കയറ്റത്തിന് വെയിറ്റേജായി നിര്‍ദേശിച്ചിരിക്കുന്നത്. ഉദ്യോഗക്കയറ്റത്തിന് രണ്ട് ഗവേഷണ പേപ്പറുകള്‍ ആയിരുന്നു നേരേത്ത നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, കരട് പ്രകാരം യു.ജി.സിയുടെ പട്ടികയില്‍ ഉള്‍പ്പെട്ട ജേണലില്‍ തനിച്ചോ കൂട്ടായോ ഒരു ഗവേഷണ പേപ്പര്‍ പ്രസിദ്ധീകരിച്ചാല്‍ മതി. സര്‍വകലാശാല അധ്യാപകരുടെ ഉദ്യോഗക്കയറ്റത്തിന് ഗവേഷണ സംബന്ധമായ പ്രവര്‍ത്തനങ്ങള്‍, പുസ്തകം പ്രസിദ്ധീകരിക്കല്‍, പിഎച്ച്.ഡി ഗൈഡിങ്, ഗവേഷണ പദ്ധതികള്‍, കണ്‍സല്‍ട്ടന്‍സി തുടങ്ങിവയാണ് നിര്‍ദേശിച്ചിരിക്കുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്