വാട്സാപ്പ് ഉപഭോക്താവിന് ഈ 50 ഗ്രൂപ്പുകളേയും ഒരു ബ്രോഡ്കാസ്റ്റ് ലിസ്റ്റില്‍ ഉള്‍ക്കൊള്ളിക്കാ
വ്യക്തിഗത മെസേജിങിനായി ഏറ്റവും പ്രചാരമുള്ള ആപ്ലിക്കേഷനാണ് വാട്സ്‌ആപ്പ്. പേഴ്സണല്‍ മെസേജുകള്‍ക്കൊപ്പം 256 പേരെ വരെ ഉള്‍ക്കൊള്ളിക്കാവുന്ന ഗ്രൂപ്പുകള്‍ സൃഷ്ടിക്കാനുള്ള സൗകര്യവും അതു പോലെ തന്നെ 256 പേരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ബ്രോഡ്കാസ്റ്റ് ലിസ്റ്റ് സൃഷ്ടിക്കാനുള്ള സൗകര്യവും വാട്സ്‌ആപ്പ് നല്‍കുന്നു.
എന്നാല്‍ ഗ്രൂപ്പുകളിലേക്ക് സന്ദേശങ്ങള്‍ ബ്രോഡ്കാസ്റ്റ് ചെയ്യുവാനുള്ള സംവിധാനം വന്നാലോ? വന്നാലോ എന്നല്ല, വരും മാസങ്ങള്‍ക്കുള്ളില്‍. ഇങ്ങനെ ഒരു സംവിധാനം വാട്സാപ്പ് തങ്ങളുടെ ഉപയോക്താക്കളില്‍ എത്തിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളിലാണ് .
മാര്‍ക്കറ്റിങിനും മറ്റുമായി ഒന്നിലധികം വാട്സാപ്പ് ഗ്രൂപ്പുകള്‍ കൈകാര്യം ചെയ്യുന്ന വാട്സാപ്പ് ഉപയോക്താക്കള്‍ക്ക് ഈ സൗകര്യം ഏറെ ഉപയോഗപ്രദമാവും.
ഉദാഹരണത്തിന് 50 വാട്സാപ്പ് ഗ്രൂപ്പുകളില്‍ അംഗത്വം ഉള്ള ഒരു വാട്സാപ്പ് ഉപഭോക്താവിന് ഈ 50 ഗ്രൂപ്പുകളേയും ഒരു ബ്രോഡ്കാസ്റ്റ് ലിസ്റ്റില്‍ ഉള്‍കൊള്ളിക്കുവാന്‍ സാധിക്കും.
ഈ ഗ്രൂപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിലേക്ക് സന്ദേശം അയക്കുമ്ബോള്‍ 50 ഗ്രൂപ്പുകളിലേയും അംഗങ്ങളിലേക്കെവ്വാം ആ സന്ദേശം എത്തിച്ചേരും. മാത്രമല്ല 256 ഗ്രൂപ്പുകള്‍ വരെ ഒരു ഗ്രൂപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റില്‍ ഉള്‍ക്കൊള്ളിക്കുവാന്‍ സാധിക്കും എന്നാണ് വിവരം.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്