നീറ്റ് പരീക്ഷ മേയ് ആറിന്; മാര്‍ച്ച് ഒമ്ബതു വരെ അപേക്ഷിക്കാം
ന്യൂഡല്‍ഹി: മെഡിക്കല്‍/ ഡെന്റല്‍ പ്രവേശന പരീക്ഷയായ നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) യുജി 2018ന് ഒൗദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്.
നീറ്റിെന്റ ഒൗദ്യോഗിക വെബ്സൈറ്റായ www.cbseneet.nic.in ല്‍ വിദ്യാര്‍ഥികള്‍ പുതിയ രജിസ്ട്രേഷന് നടത്തണം. ജനറല്‍, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് 1400 രൂപയും എസ്.സി/എസ്.ടി/ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് 750 രൂപയുമാണ് അപേക്ഷഫീസ്. വിദ്യാര്‍ഥികള്‍ക്ക് ഡെബിറ്റ്/ക്രെഡിറ്റ് അല്ലെങ്കില്‍ യു.പി.െഎ, നെറ്റ് ബാങ്കിങ്, ഇ വാലറ്റ് വഴിയോ ഫീസടക്കാം. മാര്‍ച്ച് 10 നകം ഫീസ് അടച്ചിരിക്കണം. 17നും 25നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അേപക്ഷിക്കാം. എസ്.സി/എസ്.ടി/ ഒ.ബി.സി/ ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് 30 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി.
10ാം ക്ലസിലും പ്ലസ്ടുവിനും ഫിസിക്സ്/കെമിസ്ട്രി/ ബയോളജി അല്ലെങ്കില്‍ ബയോടെക്നോളജി/ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ പാസായിരിക്കണം. സംവരണാനുകൂല്യമുള്ളവര്ക്ക് 40 ശതമാനം മാര്‍ക്ക് മതി. 12 ാം ക്ലാസ് പരീക്ഷ എഴുതാനിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
ഒാപണ്‍ സ്കൂള്‍ /പ്രൈവറ്റ് വിദ്യാര്‍ഥികള്‍ നീറ്റിന് പുറത്ത്
നീറ്റ് വിജ്ഞാപനപ്രകാരം ഒാപണ്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയില്ല. ഒാപണ്‍ സ്കൂള്‍ വഴി പത്ത്, പ്ലസ് ടു പാസായവര്‍ക്കാണ് അവസരം നിഷേധിച്ചിരിക്കുന്നത്. ബയോളജിയോ ബയോടെക്നോളജിയോ അധികവിഷയമായി പഠിച്ചവര്‍ക്കും പരീക്ഷ എഴുതാനാകില്ല. നേരത്തേ കുടുംബക്ഷേമ വകുപ്പിെന്റ അനുമതി ലഭിക്കാത്തതിനെതുടര്‍ന്നാണ് ഇൗ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയാതിരുന്നത്. ഇത്തവണ വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടാവുമെന്നായിരുന്നു പ്രതീക്ഷ. കണക്കുകള്‍ പ്രകാരം രണ്ട് ലക്ഷത്തില്‍പരം വിദ്യാര്‍ഥികള്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ഒാപണ്‍ സ്കൂളിങ്ങിെന്റ കീഴില്‍ പ്ലസ്ടുവിന് പഠിക്കുന്നുണ്ട്. സംസ്ഥാനങ്ങള്‍ക്ക് കീഴിലുള്ളത് വേറെയും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്