കൗമാര കലോത്സവ; തുടര്‍ച്ചയായി പന്ത്രണ്ടാം തവണയും കിരീടത്തില്‍ മുത്തമിട്ട് കോഴിക്കോട്:
തൃശൂര്‍: കൗമാര കലോത്സവത്തിന് തൃശൂരില്‍ കൊടിയിറങ്ങുമ്ബോള്‍ 58-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവ കിരീടം കോഴിക്കോട് സ്വന്തമാക്കി. തുടര്‍ച്ചയായി 12-ാം തവണയാണ് കോഴിക്കോട് കിരീടം നേടുന്നത്. 895 പോയന്റ് നേടിയാണ് കോഴിക്കോട് കിരീടം നിലനിര്‍ത്തിയത്. രണ്ട് പോയന്റ് വ്യത്യാസത്തില്‍ പാലക്കാട് രണ്ടാം സ്ഥാനവും (893) കരസ്ഥമാക്കി. മലപ്പുറമാണ് മൂന്നാം സ്ഥാനത്തെത്തിയത്. നാലും അഞ്ചും സ്ഥാനങ്ങള്‍ കണ്ണൂരും തൃശ്ശൂരുമാണ് സ്വന്തമാക്കിയത്.
രണ്ട് അപ്പീല്‍ ഫലവും ഒരു മത്സര ഫലവും ഇനി വരാനുണ്ട്. അന്തിമ പ്രഖ്യാപനം അപ്പീലുകളുടെ ഫലം കൂടി വന്ന ശേഷമായിരിക്കും പ്രഖ്യാപിക്കുക. കലോത്സവത്തില്‍ കഴിഞ്ഞ വര്‍ഷവും വ്യാജ അപ്പീലുകള്‍ വ്യാപകമായിരുന്നു.
പ്രധാന വേദിയായ നീര്‍മാതളം വേദിയില്‍ കലോത്സവത്തിന്റെ 24 വേദികളുടെ ഓര്‍മ്മയ്ക്കായി ഓര്‍മ്മതൈകള്‍ നടുന്ന കര്‍മ്മം പുരോഗമിക്കുകയാണ്. നീര്‍മാതളം വേദിയില്‍ നീര്‍മാതളം ഓര്‍മതൈ നടുന്നത് വിദ്യാഭ്യാസ മന്ത്രിയാണ്.
തുടര്‍ച്ചയായി 12-ാം തവണ കിരീടത്തില്‍ മുത്ത മിടുന്ന കോഴിക്കോട് 2007ല്‍ കണ്ണൂര്‍ കലോത്സവത്തില്‍ തുടങ്ങിയതാണ് തങ്ങളുടെ വിജയത്തേരോട്ടം. 2015-ല്‍ പാലക്കാട് ഒപ്പമെത്തിയപ്പോള്‍ ഇരു ജില്ലകളും കിരീടം പങ്കുവെച്ചിട്ടുണ്ട്.
പ്രധാന വേദിയായ നീര്‍മാതളത്തില്‍ ബുധനാഴ്ച വൈകുന്നേരം നാലിന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. മൃദംഗമേളവും സംഗീതസായാഹ്നവുമടക്കമുള്ള പരിപാടികളോടെയാണ് ഏഷ്യയിലെ ഏറ്റവും വലിയ കൗമാരമേളയ്ക്ക് കൊടിയിറങ്ങുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്