സ്‍മാര്‍ട്ട് ഫോണ്‍ വിപണ രംഗത്ത് അമേരിക്കയ്ക്ക് വീണ്ടും തിരിച്ചടി; ഇന്ത്യ അമേരിക്കയെ പിന്തള്ളി രണ്ടാം സ്ഥാനത്ത്
സ്‍മാര്‍ട്ട് ഫോണ്‍ വിപണ രംഗത്ത് അമേരിക്കയ്ക്ക് വീണ്ടും തിരിച്ചടി. 2013ല്‍ ചൈന അമേരിക്കയെ പിന്നിലാക്കി ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട് ഫോണ്‍ വിപണിയെന്ന സ്ഥാനം നേടിയിരുന്നു. ഇപ്പോള്‍ അമേരിക്ക വീണ്ടും പിന്നിലേയ്ക്ക് എത്തിയിരിക്കുന്നു. ഇന്ത്യയാണ് അമേരിക്കയെ പിന്തള്ളി രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. സാമ്ബത്തിക വര്‍ഷത്തെ മൂന്നാംപാദത്തില്‍ 4 കോടി സ്മാര്‍ട്ട് ഫോണുകളാണ് രാജ്യത്ത് വിറ്റുപോയത്. സാംസങിന്റെയും ഷവോമിയുടെയും വിഹിതം 46.5ശതമാനമാണ്. വിലകുറഞ്ഞ സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറക്കിയതും വ്യാപകമായ 4ജി സേവനവുമാണ് അമേരിക്കയെ പിന്തള്ളി ഇന്ത്യ രണ്ടാമതെത്താന്‍ സഹായിച്ചതെന്ന് കാനലിസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 94 ലക്ഷം സ്മാര്‍ട്ട്ഫോണുകള്‍ വിറ്റാണ് സാംസങ് ഒന്നാംസ്ഥാനം നിലനിര്‍ത്തിയത്. രണ്ടാംസ്ഥാനത്തുള്ള ഷവോമിയാകട്ടെ 92 ലക്ഷം ഫോണുകളും വിപണിയിലെത്തിച്ചു. വിലയുടെ കാര്യത്തില്‍ മധ്യനിരയിലുള്ള(15,000 രൂപ മുതല്‍ 20,000 രൂപവരെ)ഫോണുകള്‍ കൂടുതലായി വിറ്റഴിച്ചത് സാംസങ്, ഓപ്പോ, വിവോ തുടങ്ങിയ ബ്രാന്‍ഡുകളാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്