വീടില്ലാത്ത കുടുംബത്തിന് സഹായവുമായി ഡോ. ബോബി ചെമ്മണ്ണൂര്‍
വയനാട് : പുല്‍പ്പള്ളി കാര്യാമ്പാതയിലെ സന്ധ്യയ്‌ക്കും രണ്ട് പിഞ്ചു കുഞ്ഞുങ്ങള്‍ക്കും സ്വന്തമായി വീടാകുന്നു. ഈ കുടുംബത്തിന്റെ ദയനീയ സ്ഥിതി മനസിലാക്കിയ ഡോ. ബോബി ചെമ്മണ്ണൂരാണ് സഹായവുമായി മുന്നോട്ട് വന്നിട്ടുള്ളത്. ഏത് സമയവും നിലംപൊത്താവുന്ന തരത്തിലുള്ള ഒരു ഷെഡ്ഡിനുള്ളിലായിരുന്നു സന്ധ്യയും രണ്ടര വയസുള്ള രണ്ട് കുഞ്ഞുങ്ങളും താമസിച്ചിരുന്നത്. വനത്തോട് ചേര്‍ന്ന് അഞ്ച് സെന്റ് സ്ഥലത്ത് വന്യമൃഗങ്ങളുടെ ആക്രമണം പേടിച്ചാണ് ഈ കുടുംബം കഴിഞ്ഞിരുന്നത്. 500 ചതുരശ്ര അടി വിസ്‌തീര്‍ണ്ണമുള്ള വീടിന്റെ പണി തുടങ്ങിക്കഴിഞ്ഞു. മൂന്ന് മാസത്തിനുള്ളില്‍ വീടുപണി പൂര്‍ത്തിയാക്കുന്നതാണെന്ന് ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഉടമയും പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്