ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം ഏറ്റെടുത്ത് ദേവസ്വം ബോര്‍ഡ്.

ഇന്നു പുലര്‍ച്ചെയോടെയാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ എത്തി ക്ഷേത്രം ഏറ്റെടുത്തത്. ദേവസ്വം ബോര്‍ഡ് ക്ഷേത്രം ഏറ്റെടുക്കുന്നതിനെതിരെ ഹിന്ദു സംഘടകളുടെ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ വലിയ പോലീസ് സന്നാഹത്തോടെയാണ് ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രം ഏറ്റെടുത്തത്. കഴിഞ്ഞ സെപ്റ്റംബറില്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രം ഏറ്റെടുക്കാനുള്ള നടപടികളിലേയ്ക്ക് നീങ്ങിയത് വലിയ സംഘര്‍ഷത്തിലേയ്ക്ക് നയിച്ചിരുന്നു. ഹിന്ദു സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഏറ്റെടുക്കല്‍ നടപടികളില്‍നിന്ന് അന്ന്ദേവസ്വം ബോര്‍ഡ് പിന്‍വാങ്ങുകയായിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്