×

എം.എഡ്. ബിരുദധാരികളെ കെ.ടെറ്റ് യോഗ്യതയില്‍നിന്ന് ഒഴിവാക്കി

കോട്ടയം: എം.എഡ്. ബിരുദധാരികളെ കെ.ടെറ്റില്‍ നിന്ന് ഒഴിവാക്കിയതായി വിവരാവകാശരേഖ. പൊതുപ്രവര്‍ത്തകനും അധ്യാപകനുമായ ടോബി സെബാസ്റ്റ്യന്‍ ഇതുസംബന്ധിച്ചു നല്‍കിയ വിവരാവകാശ ചോദ്യത്തിനു മറുപടിയായി പൊതുവിദ്യാഭ്യാസ വകുപ്പാണ് മറുപടി നല്‍കിയത്. 26/12/2016 ലെ സ.ഉ.(പി)നം 206/16 ഉത്തരവനുസരിച്ച്‌ എം.എഡ്. ബിരുദധാരികളെ കെ. ടെറ്റിന്റെ മൂന്നു വിഭാഗങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നാണു മറുപടി ലഭിച്ചത്.
നേരത്തെ എം.ഫില്‍, പി.എച്ച്‌.ഡി. സി.ടെറ്റ്, സെറ്റ്, നെറ്റ്, യോഗ്യതയുള്ളവരെ കെ.ടെറ്റില്‍ നിന്നു ഒഴിവാക്കിയതായി കാണിച്ചുകൊണ്ടിറങ്ങിയ ഉത്തരവില്‍ എം.എഡ് ഒഴിവാക്കിയതായി സൂചനയില്ലായിരുന്നു. ഇത് എം.എഡ്. ബിരുദധാരികളെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. എം.എഡ്. ബിരുദമുള്ളവരെ സെറ്റ് യോഗ്യതയില്‍ നിന്നു നേരത്തെ ഒഴിവാക്കിയിട്ടുണ്ട്.

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top