ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു:ബി.സി.സി.ഐ
മുംബൈ: ന്യൂസീലന്‍ഡിനെതിരെ നടക്കുന്ന ഏകദിന പരമ്ബരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മൂന്നു ഏകദിനങ്ങളടങ്ങിയ പരമ്ബരയ്ക്കുള്ള ടീമിനെയാണ് ബി.സി.സി.ഐ തിരഞ്ഞെടുത്തത്. ഒക്ടോബര്‍ 22നാണ് മത്സരം ആരംഭിക്കുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ദിനേശ് കാര്‍ത്തിക്കിന്റെ തിരിച്ചുവരവാണ് പതിനഞ്ചംഗ ടീമില്‍ ശ്രദ്ധേയം. ചാമ്ബ്യന്‍സ് ട്രോഫിയിലും വിന്‍ഡീസിനെതിരായ പരമ്ബരയിലും ഇന്ത്യന്‍ ടീമംഗമായിരുന്നു കാര്‍ത്തിക്. ശ്രീലങ്കക്കെതിരെയും ഓസ്ട്രേലിയക്കെതിരെയുമുള്ള ഏകദിന പരമ്ബരയില്‍ കാര്‍ത്തിക്കിന് ഇടം ലഭിച്ചിരുന്നില്ല. ഓസീസിനെതിരായ ടി-ട്വന്റി പരമ്ബരയിലുള്ള ടീമില്‍ ഇടം നേടിയിരുന്നു. ഓസീസിനെതിരായ ഏകദിന പരമ്ബരയില്‍ നിന്ന് വിട്ടുനിന്ന ശിഖര്‍ ധവാന്‍ പതിനഞ്ചംഗ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ശ്രീലങ്കക്കെതിരെ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയ പേസ് ബൗളര്‍ ശ്രദ്ധൂല്‍ ഠാക്കൂറും ടീമില്‍ തിരിച്ചെത്തി. എന്നാല്‍ മുഹമ്മദ് ഷമിക്കും ഉമേഷ് യാദവിനും സ്ഥാനം നഷ്ടപ്പെട്ടു. സ്പിന്നര്‍മാരായ ആര്‍ അശ്വിനും രവീന്ദ്ര ജഡേയും പുറത്തു തന്നെയാണ്. ഓസീസിനെതിരായ ടി-ട്വന്റി ടീമിലുണ്ടായ കെ.എല്‍ രാഹുല്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല. ഒക്ടോബര്‍ 25നാണ് രണ്ടാം ഏകദിനം. മൂന്നാം ഏകദിനം ഒക്ടോബര്‍ 29നും. വിരാട് കോലി, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, മനീഷ് പാണ്ഡെ, കേദര്‍ ജാദവ്, ദിനേശ് കാര്‍ത്തിക്ക്, എം.എസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ശ്രദ്ധുല്‍ ഠാക്കൂര്‍ എന്നിവരാണ് ടീം അംഗങ്ങള്‍.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്