വർഷകാല ചെമ്മീൻകൃഷി; ആറു ലക്ഷം രൂപയുടെ ലാഭമുണ്ടായെന്ന് അശോകൻ
കരൂപ്പടന്ന: വർഷകാല ചെമ്മീൻകൃഷിയിൽ വൻ നേട്ടവുമായി അശോകൻ. വള്ളിവട്ടം ചിറയിൽ അശോകനാണ് 128 ദിവസംകൊണ്ട് 1500 കിലോ ചെമ്മീൻ ഉത്പാദിപ്പിച്ച് വൻ നേട്ടം കൈവരിച്ചത്. വള്ളിവട്ടം പെഴുംകാട് ചീപ്പ്ചിറയിൽ പാട്ടത്തിനെടുത്ത അഞ്ചു ഏക്കർ സ്ഥലത്താണ് അശോകൻ പൂർണമായും ജൈവരീതിയിൽ ചെമ്മീൻ കൃഷി ചെയ്യുന്നത്.
ആലപ്പുഴയിലെ ഹാച്ചറിയിൽനിന്നും കൊണ്ടുവന്ന 75,000 ചെമ്മീൻ കുഞ്ഞുങ്ങളെ വർഷക്കാല തുടക്കമായ ജൂണ്‍ 28 നാണ് നിക്ഷേപിച്ചത്. നാലുലക്ഷം രൂപ ചെലവഴിച്ച് രണ്ടു സ്ഥിരം പണിക്കാരോടൊപ്പം അശോകൻ രാവും പകലും അതീവ ശ്രദ്ധയോടെ പരിപാലിച്ചു. ഇപ്പോൾ വിളവെടുത്തപ്പോൾ പത്തു ലക്ഷം രൂപയുടെ ചെമ്മീനാണ് ലഭിച്ചത്. ആറു ലക്ഷം രൂപയുടെ ലാഭമുണ്ടായെന്ന് അശോകൻ പറഞ്ഞു.
കിലോക്ക് 700 രൂപ വരെ കിട്ടി. നാലുമാസം മുന്‍പ് ഇതേ സ്ഥലത്ത് അശോകന്റെ വനാമി ചെമ്മീൻ കൃഷിയുടെ വിളവെടുപ്പിൽ 1600 കിലോ ചെമ്മീൻ ലഭിച്ചിരുന്നു. 20 വർഷമായി ഈ രംഗത്തുള്ള അശോകന് പിന്തുണയും സഹായവുമായി ഭാര്യ ഗീതയും മകൾ അശ്വിനിയുമുണ്ട്. മകൻ അശ്വിൻ ഗൾഫിൽ ജോലി ചെയ്യുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്