×

യുനസ്​കോയുടെ പൈതൃക സ്​ഥലങ്ങളില്‍ ഏറ്റവും ശ്രദ്ധേയ സ്​ഥലങ്ങളുടെ പട്ടികയില്‍ രണ്ടാം സ്​ഥാനം ഇന്ത്യയുടെ താജ്​മഹലിന്​.

ന്യൂഡല്‍ഹി: ​ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ നിര്‍മിച്ച പ്രണയത്തി​​െന്‍റ ഇൗ നിത്യസ്​മാരകം എട്ടു മില്യണിലേറെ പേരാണ്​ ഒരു വര്‍ഷം സന്ദര്‍ശിക്കുന്നത്​. ശ്രദ്ധേയമായ വിനോദസഞ്ചാര കേന്ദ്രത്തി​​െന്‍റ പട്ടികയില്‍ ആദ്യസ്ഥാനം കംബോഡിയയിലെ ക്ഷേത്ര സമുച്ചയമായ ആങ്കര്‍വാട്ടിനാണ്.

12 ാം നൂറ്റാണ്ടില്‍ ദക്ഷിണേന്ത്യന്‍ ശൈലിയില്‍ സ്ഥാപിച്ച ലോകത്തെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയമായി അറിയപ്പെടുന്നത് ആങ്കര്‍വാട്ട് ആണ്.

ട്രിപ്​ അഡ്വൈസര്‍ എന്ന ഒാണ്‍ലൈന്‍ യാത്രാ പോര്‍ട്ടലാണ്​ സര്‍വേ സംഘടിപ്പിച്ചത്​. യുനസ്​കോയുടെ പ്രകൃതിദത്ത, സാംസ്​കാരിക പൈതൃകങ്ങളുടെ പട്ടികയില്‍ നിന്ന്​ ലോകത്താകമാനമുള്ള വിനോദ സഞ്ചാരികള്‍ തെരഞ്ഞെടുത്തവയാണ്​ ഇവ.

ചൈനയുടെ വന്‍ മതിലാണ്​ മൂന്നാം സ്​ഥാനത്ത്​. തെക്കേ അമേരിക്കന്‍ രാഷ്​ട്രമായ പെറുവിലെ മാച്ചു പിച്ചു നാലാം സ്​ഥാനവും നേടി. ബ്രസീലിലെ ഇഗാസു ദേശീയോദ്യാനം, ഇറ്റലിയിലെ സെസ്സി, പോളണ്ടി​െല ഒാസ്​ചിത്​സ്​ ബിര്‍കനൗ മ്യൂസിയം, ക്രാകൗ ​ൈപതൃക പട്ടണം, വിശുദ്ധ നഗരമായ ജറൂസലം എന്നിവയും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്​.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top