പുത്തന്‍ ഭാവത്തില്‍ 660 സിസി ഓള്‍ട്ടോയുമായി മാരുതി
മാരുതി പുറത്തിറക്കുന്ന ഒരോ പുതിയ കാറുകള്‍ക്കും ഇന്ത്യന്‍ വിപണിയില്‍ വലിയ സ്വാധീനമാണുള്ളത്. പുറം രാജ്യങ്ങളില്‍ നിന്ന് നിര്‍മ്മാതാക്കള്‍ വന്നെങ്കിലും മാരുതി സുസുക്കി കുലുങ്ങിയില്ല.
ഇപ്പോള്‍ ഏറെ മത്സരമുള്ള എന്‍ട്രി ലെവല്‍ സെഗ്മെന്റില്‍ പുതിയ ഓള്‍ട്ടോയെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മാരുതി എന്നാണ് സൂചന. ക്രോസോവര്‍ പതിപ്പിലായിരിക്കും 2018ല്‍ ഓള്‍ട്ടോ അവതരിക്കുക.
പുതിയ 660സിസി പെട്രോള്‍ എന്‍ജിനായിരിക്കും ഓള്‍ട്ടോയുടെ കരുത്ത് എന്നതാണ് ഏറെ ശ്രദ്ധേയം.
50 ബിഎച്ച്‌പിയും 63 എന്‍എം ടോര്‍ക്കും നല്‍കുന്ന ത്രീ-സിലിണ്ടര്‍ 658 സിസി, RO6A പെട്രോള്‍ എന്‍ജിനാണ് പുതിയ ഓള്‍ട്ടോയില്‍ മാരുതി ഉള്‍ക്കൊള്ളിക്കുക.
37 കിലോമീറ്ററാണ് പുതിയ ഓള്‍ട്ടോ കാഴ്ചവെക്കുന്ന ഇന്ധനക്ഷമത. പുതിയ ഓള്‍ട്ടോയെ കുറിച്ചുള്ള വിവരങ്ങള്‍ മാരുതി ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്