×

ഗര്‍ഭധാരണത്തിന്റെ രണ്ടാം മാസം ആണോ പെണ്ണോ എന്നറിയാം; അച്ഛനെയും കണ്ടെത്താം; ഡിഎന്‍എ പരിശോധനയില്‍ പുത്തന്‍ ചുവട് വയ്പുമായി ബ്രിട്ടന്‍

ഐടിവി 1ലെ ജെറെമി കൈലെ ഷോയിലൂടെ പ്രശസ്തമായ ഡിഎന്‍എ ലാബായ ആല്‍ഫബയോലാബ്സ് ഇപ്പോഴിതാ ഡിഎന്‍എ പരിശോധനയ്ക്കായി വിപ്ലവാത്മകമായ തുടക്കം കുറിക്കുകയാണ്. ഗര്‍ഭധാരണത്തിന്റെ രണ്ടാം മാസം തന്നെ കുട്ടി ആണാണോ പെണ്ണാണോ എന്നറിയാനും കുട്ടിയുടെ അച്ഛനെ തിരിച്ചറിയാനും സാധിക്കുന്ന ഡിഎന്‍എ പരിശോധനയാണിത്.

 

ഇതോടെ ബ്രിട്ടന്‍ ഡിഎന്‍എ പരിശോധനയില്‍ പുത്തന്‍ ചുവട് വയ്പിലേക്ക് എത്തിയിരിക്കുകയാണ്. ചെഷയറിലെ വാറിങ്ടണ്‍ കേന്ദ്രീകരിച്ചാണീ ലാബ് പ്രവര്‍ത്തിക്കുന്നത്. ഗര്‍ഭിണിയുടെ പാര്‍ട്ട്ണറാണോ കുട്ടിയുടെ ശരിക്കുള്ള പിതാവെന്നും കുട്ടിയുടെ ലിംഗവും ശാസ്ത്രജ്ഞന്മാര്‍ക്ക് ഗര്‍ഭിണിയുടെ വായയില്‍ നിന്നെടുക്കുന്ന സാബ് സാംപിളുകളിലൂടെയും ലളിതമായ രക്തപരിശോധനകളിലൂടെയും നിര്‍ണയിക്കാന്‍ സാധിക്കുന്ന ടെസ്റ്റാണിത്.

ഇത്തരത്തിലുള്ള ടെസ്റ്റ് വീട്ടിലേക്ക് ടെക്നീഷ്യന്‍ വന്ന് സാംപിളുകളെടുത്തോ നിങ്ങള്‍ക്ക് വാക്ക്‌ഇന്‍ സെന്ററില്‍ പോയിട്ടോ നിര്‍വഹിക്കാവുന്നതാണ്. ഗര്‍ഭിണി എട്ടാഴ്ച ഗര്‍ഭം ധരിച്ചിരിക്കുന്ന വേളയില്‍ മാത്രമേ ഈ ടെസ്റ്റ് ഫലപ്രദമാവുകയുള്ളൂ. ഈ രീതിയിലുള്ള ടെസ്റ്റ് യുഎസ് ലാബുകളില്‍ 900 ഡോളറിന് ലഭ്യമാണ്. എന്നാല്‍ ഇത് വേണ്ട വിധം വ്യവസ്ഥപ്പെടുത്തിയിട്ടില്ല. നിലവില്‍ ഈ പീനേറ്റല്‍ ടെസ്റ്റിന് 1170 പൗണ്ടാണ് ചെലവ് വരുന്നത്.

എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ ഇതിന്റെ ചെലവ് വെറും 300 പൗണ്ടിന് ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. യൂറോപ്പിലെ ഏറ്റവും വലിയ സ്വതന്ത്ര ഡിഎന്‍എ ടെസ്റ്റിങ് ലാബായ ആല്‍ഫബയോലാബ്സ് പുതിയ ടെസ്റ്റിനായി ലണ്ടന്‍, ബെര്‍മിങ്ഹാം, മാഞ്ചസ്റ്റര്‍, ലിവര്‍ പൂള്‍ എന്നിവടക്കമുള്ള സ്ഥലങ്ങളിലും രാജ്യത്തുനീളമുള്ള തങ്ങളുടെ വാക്ക്‌ഇന്‍ സെന്ററുകളിലൂടെ ഈ ടെസ്റ്റ് മാസങ്ങള്‍ക്കകം ലഭ്യമാകുമെന്നാണ് സൂചന.

അടുത്ത ദിവസത്തെ ടെസ്റ്റ് സംബന്ധമായ ഫലങ്ങള്‍ ലാബ് പ്രദാനം ചെയ്യുകയും ഇത് മിനിസ്ട്രി ഓഫ് ജസ്റ്റിസ്, ഫാമിലി ലോ കോര്‍ട്ട്സ്, ദി ചൈല്‍ഡ് സപ്പോര്‍ട്ട് ഏജന്‍സി, ജെറെമി കൈലെ ഷോ എന്നിവ അംഗീകരിക്കുകയും ചെയ്യും.നിലവില്‍ പെറ്റേര്‍ണിറ്റി ടെസ്റ്റുകള്‍ യുകെയിലെ ചില സ്ത്രീകള്‍ നിരവഹിക്കുന്നുണ്ട്. എന്നാല്‍ ഇതിനായി നീഡില്‍ ഗര്‍ഭപാത്രത്തിലേക്ക് കടത്തിയാണ് ടെസ്റ്റ് നടത്തുന്നത്. ഇത് കാരണം അബോര്‍ഷന്‍ സംഭവിക്കാന്‍ രണ്ടു ശതമാനം സാധ്യയുണ്ടെന്ന വെല്ലുവിളിയുണ്ട്. എന്നാല്‍ പുതിയ ടെസ്റ്റിലൂടെ അത്തരം പ്രശ്നങ്ങളൊന്നുമില്ലെന്നാണ് ആല്‍ഫലാബ്സ് അവകാശപ്പെടുന്നത്. പുതിയ ടെസ്റ്റ് പ്രസ്തുത ഇന്റസ്ട്രിയില്‍ വിപ്ലവം സൃഷ്ടിക്കുന്ന ഒന്നാണെന്നാണ് ലാബിന്റെ മാനേജിങ് ഡയറക്ടറായ ഡേവിഡ് തോമസ് പറയുന്നത്.

എന്നാല്‍ ഈ ടെസ്റ്റിന്റെ കൃത്യത ഏതാണ്ട് 95 ശതമാനം മാത്രമേ അവകാശപ്പെടാനാവൂ എന്നാണ് റിപ്പോര്‍ട്ട്. കുട്ടി ജനിച്ച്‌ കഴിഞ്ഞാല്‍ ഡിഎന്‍എ സംബന്ധമായ മറ്റൊരു ടെസ്റ്റ് കൂടി ലാബ് ശുപാര്‍ശ ചെയ്യുന്നുണ്ട്. എന്നാല്‍ തുടര്‍നിരീക്ഷണ പരീക്ഷണങ്ങളിലൂടെ പ്രസ്തുത ടെസ്റ്റിന്റെ കൃത്യത 100 ശതമാനമാക്കാന്‍ സാധ്യതയുണ്ടെന്നും ആല്‍ഫബയോലാബ്സ് വ്യക്തമാക്കുന്നു. മാര്‍ച്ചില്‍ ആല്‍ഫബയോലാബ്സിന് തങ്ങളുടെ റെഗുലര്‍ പെറ്റേര്‍ണിറ്റി ഹോം ടെസ്റ്റിങ് കിറ്റുകള്‍ക്ക് നല്ല ചെലവാണുണ്ടായത്.

നിലവില്‍ ലാബ് ഡിഐവൈ കിറ്റുകള്‍ ഡിസ്കൗണ്ട് റീട്ടെയില്‍ ചെയിനായ ഹോം ബാര്‍ഗെയിന്‍സിലൂടെ വിറ്റഴിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതിന് വന്‍ ചെലവാണുണ്ടാകുന്നത്.18 മാസങ്ങള്‍ക്കുള്ളില്‍ 3000 ടെസ്റ്റുകളാണ് നടന്നത്. ഇതിലൂടെ സ്ഥാപനത്തിന് അഞ്ച് ലക്ഷം പൗണ്ട് അധികവരുമാനമുണ്ടാവുകയും ചെയ്തു. ഓരോ പായ്ക്കിനും 4.99 പൗണ്ടും ടെസ്റ്റിന്റെ ഫലം പ്രൊസസ് ചെയ്യാനായി 99 പൗണ്ടുമാണ് ചെലവാകുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top