×

പശുവിന്‍പാലാണോ ആട്ടിന്‍പാലാണോ കുഞ്ഞുങ്ങള്‍ക്ക് നല്‍കേണ്ടത്?

കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതില്‍ ശ്രദ്ധിക്കാത്ത മാതാപിതാക്കള്‍ വിരളമാണ്. അവരുടെ ആരോഗ്യത്തിനും വളര്‍ച്ചക്കും മികച്ച ഭക്ഷണം അനിവാര്യമാണ്. മുലപ്പാല്‍ നല്‍കുന്നതിനൊപ്പം കുഞ്ഞുങ്ങള്‍ക്ക് എന്തൊക്കെ നല്‍കണം, പശുവിന്‍ പാലാണോ ആട്ടിന്‍ പാലാണോ നല്ലത് എന്നിങ്ങനെ പോകുന്നു മാതാപിതാക്കളുടെ സംശയങ്ങള്‍. ഇത്തരം സംശയങ്ങള്‍ക്ക് ശിശുരോഗവിദഗ്ധനായ ഡോ. ഷാജി തോമസ് ജോണ്‍ നല്‍കിയ മറുപടികള്‍ ഇവയാണ്.

പശുവിന്‍പാലാണോ ആട്ടിന്‍പാലാണോ നല്ലത്?

കഴിയുന്നതും മൃഗങ്ങളുടെ പാല്‍ ഒരു വയസ്സുവരെയെങ്കിലും കുട്ടികള്‍ക്ക് നല്‍കരുത്. പശുവിന്‍പാല്‍ പശുക്കുട്ടിക്കും ആട്ടിന്‍പാല്‍ ആട്ടിന്‍കുട്ടിക്കും കഴിക്കാനുള്ളതാണല്ലോ. മൃഗപ്പാലുകളില്‍ അടങ്ങിയ ആ നിമല്‍ പ്രോട്ടീനുകളോട് ചിലപ്പോള്‍ കുഞ്ഞിന്റെ ശരീരം പ്രതികരിക്കും. അവ നന്നായി ദഹിപ്പിക്കാന്‍ കുഞ്ഞിനു കഴിയണമെന്നില്ല. ഇവയ്ക്കെതിരെ ശരീരം പ്രതിദ്രവ്യങ്ങള്‍ ഉല്‍പാദിപ്പിക്കാനും പലതരം അസുഖങ്ങള്‍ വരാനും സാധ്യതയുണ്ട്. എക്സിമ എന്ന ചൊറി, ആസ്ത്മ, ശ്വാസംമുട്ടല്‍, കഫം, ചുമ, പലതരം അലര്‍ജികള്‍, ചര്‍മത്തില്‍ ചുവന്ന തടിപ്പുകള്‍ – മറ്റു പാലുകള്‍ മൂലം ഇത്തരം പ്രശ്നങ്ങള്‍ സ്വഭാവികമാണ്.

പാരമ്ബര്യമായി ഇത്തരം പ്രശ്നങ്ങള്‍ വരാനിടയുള്ള കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ഇക്കാര്യം കൂടുതല്‍ ശ്രദ്ധിക്കണം. ചില കുട്ടികള്‍ക്ക് മുട്ട കഴിച്ചാലും ഇങ്ങനെയൊക്കെ വരാം. പശുവിന്‍പാലും ആട്ടിന്‍പാലും തമ്മില്‍ സ്വാഭാവികമായും വ്യത്യാസം കാണും. ഇന്നത് കൂടുതല്‍ നന്ന് എന്നു പറയാനാവില്ല. അലര്‍ജിയുടെ കാര്യത്തില്‍ വ്യക്തിപരമായ വ്യത്യാസം കാണാനുമിടയുണ്ട്. വീട്ടില്‍ പശുവാണെങ്കില്‍ പശുവിന്‍പാല്‍, ആടാണെങ്കില്‍ ആട്ടിന്‍പാല്‍. അത്രതന്നെ. മനുഷ്യന്റെ പാലിനോട് ഘടനാപരമായി ഏറ്റവും സാമ്യമുള്ളത് കഴുതപ്പാലിനാണ്. അത് നമ്മളാരും കുടിക്കാറുമില്ലല്ലോ. മുലപ്പാലിന്റെ മഹത്വം ഇതിലൊക്കെ അ പ്പുറമാണ്. കുട്ടിയുടെ ബുദ്ധി/തലച്ചോര്‍ വികാസത്തിന് സഹായിക്കുന്ന പ്രോട്ടീനുകളും അമിനോ ആസിഡുകളുമെല്ലാം മനുഷ്യന്റെ പാലിലേയുള്ളൂ.

മുലപ്പാല്‍ തികയാതെ വരുമ്ബോഴോ?

മുലപ്പാല്‍ തികയുന്നില്ല എന്നത് നമ്മുടെ തോന്നലാണ്. കുഞ്ഞിന് പാല്‍ തികയും. പശുവിന്റെ കാര്യം നോക്കൂ. കുട്ടിക്ക് കുടിക്കാനും നമ്മുടെ വീട്ടിലെ എല്ലാവര്‍ക്കും കുടിക്കാനും കടയില്‍ കൊടുക്കാനുമൊക്കെ പാല്‍ ചുരത്തുന്നില്ലേ? കറന്നാലേ പാലുണ്ടാവൂ എന്നത് നമുക്കും ബാധകമാണ്. കുഞ്ഞ് എത്രകണ്ട് മുലകുടിക്കുന്നുവോ അത്രയും പാല്‍ വരും. ഇതു മനസ്സില്‍ വെച്ച്‌, മുലയൂട്ടുന്ന അമ്മമാര്‍ നല്ല പോഷകാഹാരങ്ങള്‍ നന്നായി കഴിക്കണമെന്നു മാത്രം. സമീകൃതാഹാരമായിരിക്കണം അമ്മയുടേത്. അല്ലെങ്കിലും കുഞ്ഞിനു പാല്‍ കിട്ടും. അമ്മ ക്ഷീണിച്ചുപോകും എന്നുമാത്രം. കഴിവതും അമ്മ ടെന്‍ഷനില്ലാതിരിക്കണം. മനസ്സ് ശാന്തമായിരുന്നാല്‍ പാലുല്‍പാദനം കൂടിക്കൊള്ളും.

അമ്മമാര്‍ ജോലിക്കു പോകുമ്ബോള്‍ മുലയൂട്ടാന്‍ പ്രയാസമല്ലേ?

മൂന്നുമാസം വരെയെങ്കിലും (മെറ്റേണിറ്റി ലീവും മറ്റും ഉപയോഗിച്ച്‌) നന്നായി മുലയൂട്ടുക. മറ്റ് പാലൊന്നും ശീലിപ്പിക്കരുത്. മൂന്നുമാസത്തിനുശേഷം മുത്താറിയും മറ്റും കൊടുത്തുതുടങ്ങാം. രാവിലെ നന്നായി മുലകൊടുക്കുക. ജോലിക്കു പോയി ഉച്ചയ്ക്കു വരാന്‍ പറ്റുമെങ്കില്‍ അപ്പോഴും. പിന്നെ വൈകീട്ട്. ഉച്ചയ്ക്ക് വരാന്‍ പറ്റില്ലെങ്കില്‍ രാവിലെ മുലപ്പാല്‍ കറന്ന് സൂക്ഷിച്ചുവെക്കാം. ആറുമണിക്കൂര്‍ വരെ കേടുകൂടാതിരുന്നോളും. അതിലധികം സമയം വേണമെങ്കില്‍ ഫ്രിഡ്ജില്‍ വെക്കാം. ഇത് ആവശ്യാനുസരണം സ്​പൂണ്‍ ഉപയോഗിച്ച്‌ കൊടുക്കാം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top