നന്നായി ചിരിക്കൂ… പല്ലിന്റെ മഞ്ഞനിറം മാറ്റാന്‍ ഇതാ..
ലരും ഒന്നു ചിരിക്കാന്‍ പ്രയാസപ്പെടുന്നു. തന്റെ മഞ്ഞ പല്ല് ആരെങ്കിലും കണ്ടുപോയാലോ എന്ന ആശങ്ക. മഞ്ഞനിറം മാറ്റാന്‍ പല വഴികളും നിങ്ങള്‍ ചെയ്തുനോക്കി ഫലം കണ്ടില്ലേ? നിങ്ങള്‍ എല്ലാത്തില്‍ നിന്നും പിന്തിരിഞ്ഞോ? എന്നാല്‍ നിങ്ങള്‍ക്ക് ഇനി ഒരു മടിയും കൂടാതെ മറ്റുള്ളവര്‍ക്കുമുന്നിലിരുന്ന് ചിരിക്കാം സംസാരിക്കാം. പല്ലിലെ മഞ്ഞനിറം മാറ്റുന്നതിനുള്ള എളുപ്പവഴികള്‍ നോക്കാം. പുകവലി, മദ്യപാനം, ചായ, കാപ്പി, ഫാസ്റ്റ് ഫുഡുകള്‍ എന്നിവയൊക്കെ പല്ലിന്റെ നിറവ്യത്യാസത്തിന് കാരണമാകുന്നു. ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങളാണ് നല്‍കേണ്ടത്. ബേക്കിങ് സോഡയില്‍ അല്‍പം ചെറുനാരങ്ങാ നീര് ചേര്‍ത്ത് പല്ലില്‍ തേക്കാം. ഇത് നിറമുണ്ടാക്കാന്‍ സഹായിക്കും. എന്നും രാവിലെ വെളിച്ചെണ്ണ പല്ലില്‍ തേച്ചാലും നിറം മാറ്റാന്‍ സഹായിക്കും. പച്ചക്കറികളും പഴങ്ങളും കഴിക്കുന്നതും നല്ലതാണ്. ബേക്കിങ് സോഡയില്‍ സ്‌റ്റോബെറി ചേര്‍ത്ത് പേസ്റ്റാക്കി പല്ലില്‍ തേച്ചാലും നല്ലതാണ്. ബേക്കിങ് സോഡയും ഹൈഡ്രജന്‍ പെറോക്‌സൈഡും ചേര്‍ത്ത് നല്ലൊരു മൗത്ത് വാഷ് ഉണ്ടാക്കാം. നിങ്ങള്‍ എന്നും തേക്കുന്ന പേസ്റ്റിനൊപ്പം ഉപ്പോ, ബേക്കിങ് സോഡയോ ചേര്‍ത്താലും നല്ലതാണ്. ആപ്പിള്‍ വിനാഗിരിയും മഞ്ഞപല്ല് മാറ്റാന്‍ സഹായിക്കും. തുളസിയില കൊണ്ടുള്ള പൗഡറും നിറം മാറ്റാന്‍ സഹായിക്കും. സിട്രിക് ആസിഡ് അടങ്ങിയ പഴങ്ങള്‍ കഴിക്കുന്നവര്‍ പല്ല് നന്നായി കഴുകണം. എന്തു കഴിച്ചാലും പല്ല് വൃത്തിയായി കഴുകുന്നത് നല്ലതാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്