×

ഒന്നു ശ്രദ്ധിച്ചാല്‍ വയറിലടിയുന്ന കഴുപ്പിനെ നിയന്ത്രിക്കാനാകും.

സ്ക്രീനില്‍ ആടിപ്പാടുന്ന നായികമാരെ നോക്കി വയര്‍ ഉള്ളിലേക്ക് വലിച്ച്‌ നെടുവീര്‍പ്പിടുന്നവരാണ് നമ്മളില്‍ പലരും. അല്ലെങ്കില്‍ വിപണിയില്‍ നിന്ന് ലഭിക്കുന്ന ശരീരാകൃതി നിലനിര്‍ത്തുന്നതിനുള്ള ഇന്നറുകള്‍ ധരിച്ച്‌ താല്ക്കാലിക ആശ്വാസം കണ്ടെത്തും. എന്നാല്‍ ഒന്നു ശ്രദ്ധിച്ചാല്‍ വയറിലടിയുന്ന ഈ കഴുപ്പിനെ നിയന്ത്രിക്കാനാകും.

ബെല്ലിഫാറ്റ് ഇങ്ങനെയും വരാം

ഉദാസീനമായ ജീവിത ശൈലിയാണ് വയറില്‍ കൊഴുപ്പടിയുന്നതിനുള്ള പ്രാഥമിക കാരണങ്ങളില്‍ ഒന്ന്. ശരീരത്തിന് തടി ഇല്ലെങ്കില്‍ കൂടി വളരെ അലസമായ ജീവിതം നയിക്കുന്നവരില്‍ വയറില്‍ കൊഴുപ്പടിഞ്ഞുകൂടാന്‍ സാധ്യത കൂടുതലാണ്. ചെറിയ വ്യായാമമുറകളെങ്കിലും ചെയ്യാന്‍ ശീലിക്കുകയാണ് ഇതിനുള്ള പ്രതിവിധി.

പ്രോട്ടീന്‍ ധാരാളമുളള ഭക്ഷണപദാര്‍ത്ഥങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിലെ മെറ്റബോളിസം വര്‍ധിക്കാന്‍ സഹായിക്കും. അതേസമയം പ്രോട്ടീന്‍ കുറവുള്ള ആഹാരക്രമം ബെല്ലി ഫാററിലേക്ക് നയിക്കുകയും ചെയ്യും.

ആര്‍ത്തവ വിരാമത്തോട് അനുബന്ധിച്ച്‌ വയറില്‍ കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള സാധ്യത കൂടുതലാണ്. കാരണം ആര്‍ത്തവ വിരാമത്തിന് ശേഷം സ്ത്രീകളുടെ ശരീരത്തില്‍ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ അളവില്‍ വലിയ രീതിയില്‍ കുറവ് ഉണ്ടാകും. ഇത് അടിമയറിലും തുടയിലും അരക്കെട്ടിലും ക്രമാതീതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകും.

നിസാരമെന്ന് തോന്നുമെങ്കിലും ഉത്കണ്ഠക്കും വയറില്‍ കൊഴുപ്പടിയുന്നതില്‍ നല്ല പങ്കുണ്ട്. ഇത് കോര്‍ട്ടിസോളിന്റെ വര്‍ധനവിന് കാരണമാകും. കോര്‍ട്ടിസോള്‍ കൊതി വര്‍ധിപ്പിക്കുകയും തന്മൂലം ആഹാരം വാരിവലിച്ച്‌ കഴിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യും, സ്വാഭാവികയുമായും ശരീരഭാരം ക്രമാതീതമായി വര്‍ധിക്കാന്‍ ഇത് കാരണമാകും. ഇത്തരത്തില്‍ അധികം വരുന്ന കൊഴുപ്പ് ശരീരത്തിന്റെ എല്ലാ ഭാഗത്തും തുല്യ അളവില്‍ സംഭരിക്കപ്പെടുന്നതിന് പകരം കോര്‍ട്ടിസോള്‍ അതിനെ വയറില്‍ തന്നെ സംഭരിക്കപ്പെടുന്നതിന് കാരണമാക്കും.

ഒഴിവാക്കാം

പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ആഹാരശീലത്തില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്. പഞ്ചസാര ശരീരത്തിലെ ഇന്‍സുലിന്റെ അളവ് വര്‍ധിപ്പിക്കുകയും അത് വഴി ഫാറ്റ് അടിയുന്നതിന് കാരണാകുകയും ചെയ്യും. കൊതി സഹിക്കവയ്യാതെ ഒരു കേക്ക് പീസ് കൂടുതലെടുക്കുമ്ബോള്‍ അരക്കെട്ടിനെ കുറിച്ചോര്‍ത്താല്‍ മതി.

കോളകള്‍ ഒരു വീക്ക്നെസ്സാണോ? എന്നാല്‍ കോളയോട് അധികം കൂട്ടാകാതിരിക്കുന്നതാണ് നല്ലത്. കാരണം ഇതില്‍ ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ട്. ധാരാളം കലോറിയും. കോളകളുടെ അമിത ഉപയോഗം കൊഴുപ്പിനെ വിളിച്ചുവരുത്തുന്നതിന് തുല്യമാണ്.

ചീസ്, തൈര്, ഐസ്ക്രീം, മാംസഭക്ഷണം ഇവയെല്ലാം മെനുവില്‍ നിര്‍ബന്ധമാണെങ്കില്‍ ഒന്നോര്‍ത്തോളൂ ഇതിനൊപ്പം കൊഴുപ്പും ശരീരത്തില്‍ അടിഞ്ഞുതുടങ്ങിയിട്ടുണ്ടെന്ന്.

ഫ്രഞ്ച് ഫ്രൈസ് ആണോ പ്രിയപ്പെട്ട് സ്നാക്ക്സ്. വിറ്റാമിനുകളോ, മിനറല്‍സോ തുടങ്ങി യാതൊരു ഗുണവും ഇതിനില്ല എന്നുമാത്രമല്ല ആവശ്യമില്ലാത്ത സോഡിയം, ട്രാന്‍സ് ഫാറ്റ് എന്നിവ ധാരാളമുണ്ട് താനും. കൊഴുപ്പടിയാന്‍ വേറെ എന്തെങ്കിലും വേണോ? ഫ്രഞ്ച് ഫ്രൈസിന്റെ കാര്യത്തില്‍ മാത്രമല്ല എല്ലാ പൊരിച്ച ഭക്ഷണങ്ങളോടും ഗുഡ്ബൈ പറയാം.

ഉപ്പിന്റെ അമിത ഉപയോഗം ബുദ്ധികുറക്കുമെന്ന് ഒരു ചൊല്ലുണ്ട്. ബുദ്ധി കുറക്കുമെങ്കിലും സംഗതി കൊവുപ്പ് വര്‍ധിക്കാന്‍ കാരണമാകും. ഭക്ഷണം കേടുകൂടാതിരിക്കാനും രുചി വര്‍ധിപ്പിക്കാനും അല്പം കൂടുതല്‍ ഉപ്പ് ഉപയോഗിക്കുന്നവര്‍ ഇനി മുതല്‍ അതില്‍ ഒരു നിയന്ത്രണം കൊണ്ടുവരാന്‍ ശ്രമിക്കണമെന്ന് സാരം.

ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം

പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ പഴങ്ങളില്‍ ധാരാളം അടങ്ങിയിട്ടുള്ളതാണ്. അത് ശരീരത്തിന്റെ മെറ്റബോളിസം വര്‍ധിക്കാന്‍ സഹായിക്കും. ഒപ്പം ശരീരത്തിലെ ജലത്തിന്റെ അളവ് തുലനം ചെയത് നിര്‍ത്തുകയും വേണം.

ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ള ഓട്സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. വിശപ്പുമാറ്റുമെന്ന് മാത്രമല്ല, നല്ല കരുത്തും ശരീരത്തിന് ലഭിക്കും. ശരീരത്തിലെ കൊഴുപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

പ്രോട്ടീന്‍ ധാരാളം അടങ്ങിയതും കലോറി കുറവുള്ളതുമായ ഒന്നാണ് മുട്ട. പുഴുങ്ങിയ മുട്ട നിത്യവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. മുട്ടയില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡ് കൊഴുപ്പ് എരിച്ചുകളയാന്‍ സഹായിക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top