×

രാധിക ആപ്‌തെ – അതീവസുന്ദരി; ചിത്രങ്ങള്‍ വൈറല്‍

പാഡ്മാന്‍ എന്ന സിനിമയാണ് രാധികയുടെ ഏറ്റവും പുതുതായി ഇറങ്ങാനുള്ള ചിത്രം. ഇതിന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഏറ്റവുമൊടുവില്‍ തെന്നിന്ത്യന്‍ നടനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയാണ് രാധിക വാര്‍ത്തകളില്‍ നിറഞ്ഞത്. ‘എന്നെ ഇപ്പോള്‍ പിന്തുടരുന്നത് ഒരു തെന്നിന്ത്യന്‍ നടനാണ്. പലപ്പോഴും അയാളുടെ പേര് വെളിപ്പെടുത്തണമെന്ന് ഞാന്‍ ആഗ്രഹിച്ചു പോയിട്ടുണ്ട്. എങ്കില്‍ അയാളുടെ ഇമേജിനെ അതു സാരമായി ബാധിക്കും. ഒരുദിവസം ഞാന്‍ തങ്ങിയിരുന്ന ഹോട്ടലില്‍ ഇയാള്‍ വന്നു. അതൊരു രാത്രിയായിരുന്നു. ഈ അപ്രതീക്ഷിതമായ കൂടിക്കാഴ്ചയില്‍ എനിക്ക് സന്തോഷം തോന്നി. ഒരു വലിയ നടന്‍ എന്ന നിലയ്ക്ക് ഞാന്‍ വളരെ മാന്യമായി സംസാരിച്ചു.

സിനിമയെക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചുതുടങ്ങി. അയാള്‍ മദ്യപിച്ചിരുന്നതായി ഞാന്‍ മനസിലാക്കി തുടര്‍ന്ന് സംഭാഷണത്തിനിടയില്‍ എന്റെ ശരീരമാകെ അയാളുടെ കണ്ണുകള്‍ പരതുന്നുണ്ടായിരുന്നു. മാത്രമല്ല സംഭാഷണത്തില്‍ അശ്ലീലവാക്കുകളും വീണുതുടങ്ങി. രംഗം പന്തിയല്ലെന്ന് എനിക്കു മനസിലായി. എഴുന്നേറ്റ് പോകാന്‍ പറയാന്‍ എനിക്കു തോന്നിയില്ല. പകരം എനിക്ക് നല്ല ക്ഷീണമുണ്ടെന്നും രാവിലെ മുതല്‍ ഷൂട്ടിംഗ് സ്‌പോട്ടിലായിരുന്നുവെന്നും പറഞ്ഞു. എന്നിട്ടും അയാള്‍ പോകാനുള്ള ഒരുക്കത്തിലല്ലായിരുന്നു.

ആ രാത്രി എന്റെ റൂമില്‍ കഴിയണമെന്ന ആഗ്രഹം അയാള്‍ വെളിപ്പെടുത്തുകയുണ്ടായി. സാധ്യമല്ലെന്നും പെട്ടെന്ന് റൂം വിട്ടു പോകണമെന്നും ഞാന്‍ ശഠിച്ചു. എനിക്കുവേണ്ടി ഒരുപാട് അവസരങ്ങള്‍ തരാന്‍ തനിക്ക് കഴിയുമെന്നൊക്കെയായിരുന്നു പിന്നീടുള്ള വാഗ്ദാനങ്ങള്‍. ഗത്യന്തരമില്ലാതെ വന്നപ്പോള്‍ ഹോട്ടല്‍ അധികൃതരെ വിവരം അറിയിക്കുമെന്ന് പറഞ്ഞതോടെ അയാള്‍ എണീറ്റ് പ്രതികാരഭാവത്തോടെ പറഞ്ഞു. ‘ഞാന്‍ വിചാരിച്ചാല്‍ ഈ ഫീല്‍ഡില്‍നിന്നും നിന്നെ ഔട്ടാക്കാന്‍ കഴിയും. ഓര്‍മ്മയിലിരിക്കട്ടെ.’ എന്നു പറഞ്ഞ് അയാള്‍ പുറത്തിറങ്ങുകയും ചെയ്‌തെന്നായിരുന്നു വെളിപ്പെടുത്തല്‍.

Related image

Related image

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top