ഇന്ത്യയില്‍ നവരാത്രി വളരെ പ്രധാനമാണ്. പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍ ഇത് ഉത്സവകാലമാണ്. ഒമ്പത് ദിവസത്തെ വ്രതം അവസാനിക്കുന്ന ദിവസം പാട്ടും നൃത്തവും നിരവധി ഭക്ഷണ വിഭവങ്ങളും ഒക്കെയായി ആഘോഷമായിരിക്കും. ഇത്തരം ആഘോഷങ്ങളില്‍ പരമ്പരാഗത വസ്ത്രങ്ങള്‍ക്കും ഏറെ പ്രാധാന്യമുണ്ട്. നവരാത്രിയെ ആകര്‍ഷകമാക്കുന്ന പരമ്പരാഗത വസ്ത്രം ആണ് ചാലിയ ചോളി.
പരമ്പരാഗത വസ്ത്രമായ ചാനിയ ചോളി ഗുജറാത്ത്, ഉത്തര്‍ പ്രദേശ്, ബീഹാര്‍, ഹരിയാന, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രശസ്തമാണ്. സാധാരണ ലെഹംഗ ചോളിയുമായി ബന്ധമുണ്ട് ചാനിയ ചോളിക്ക്. പരമ്പരാഗത ഉത്തരേന്ത്യന്‍ വസ്ത്രങ്ങളുടെ ഗണത്തിലാണ് ഇതിന്റെ സ്ഥാനം. ഈ നവരാത്രി ആഘോഷമാക്കാന്‍ പതിവില്‍ നിന്നും വ്യത്യസ്തമായ ചാനിയ ചോളികള്‍ തിരഞ്ഞെടുക്കാം. സവിശേഷമായ ചില ചാനിയ ചോളികള്‍
കോള്‍ഡ് ഷോള്‍ഡര്‍
എല്ലാത്തരം പാശ്ചാത്യ വേഷങ്ങളിലും പരമ്പരാഗത വേഷങ്ങളിലും കോള്‍ഡ് ഷോള്‍ഡറിന് എല്ലാകാലത്തും പ്രാധാന്യമുണ്ട്. ഇന്ത്യയിലെ പ്രമുഖ ഡിസൈനര്‍മാരെല്ലാം ലെഹംഗകളില്‍ പോലും ഇത് പരീക്ഷിച്ച് നോക്കുന്നവരാണ്. ഈ നവരാത്രിയ്ക്ക് ഇത്തരത്തിലൊന്ന് തിരഞ്ഞെടുക്കൂ.
അറെ പ്രിന്റ്
ഇത് വളര ലളിതമാണ് അതെ സമയം ഗാഗ്ര ചോളിയില്‍ അധികം കാണപ്പെടാത്തതുമാണ്. പരമ്പരാഗത നവരാത്രി ചാനിയ ചോളിയ്ക്കായി അറെ പ്രിന്റ് ചെയ്തിട്ടുള്ള ഈ ലെഹംഗ ചോളി തിരഞ്ഞെടുക്കാം.
ഞൊറിവ്
ഞൊറിവ് ഞൊറിവുകള്‍ എപ്പോഴും ആകര്‍ഷകമാണ്. അതിനാല്‍ നവരാത്രി ചോളിയില്‍ ഇതെന്തു കൊണ്ട് പരീക്ഷിച്ചു കൂടാ ? ഞൊറിവുകളില്‍ തന്നെ വ്യത്യസ്ത ഡിസൈനുകള്‍ തിരഞ്ഞെടുക്കാം.
ഫ്‌ളോറല്‍ പ്രിന്റ്
ഡബിള്‍ ഷേഡ് തെളിഞ്ഞ നിറങ്ങളില്‍ ഡബിള്‍ ഷേഡ് ആകര്‍ഷകമായിരിക്കും. പരമ്പരാഗത ഗാഗ്ര ചോളികള്‍ കണ്ണാടികളും മറ്റും പതിപ്പിച്ച് മിന്നി തിളങ്ങുന്നവ ആയതിനാല്‍ ഡബിള്‍ ഷേഡ് ഉപയോഗിക്കുന്നത് നല്ലതാണ് . ഈ നവരാത്രിയില്‍ കുറച്ച് വ്യത്യസ്തത ആഗ്രഹിക്കുന്നുവെങ്കില്‍ ഇത് തിരഞ്ഞെടുക്കാം.
ഷിമ്മര്‍ ഡിസൈന്‍
ചാനിയ ചോളിക്ക് ഈ ഡിസൈന്‍ സാധാരണമല്ല.അതേസമയം ഇത് വ്യത്യസ്ത രീതിയില്‍ ഉണ്ട്. നിങ്ങളുടെ ഇഷ്ടാനുസരണം ലളിതവും സൂഷ്മവുമായ ഡിസൈന്‍ തിരഞ്ഞെടുക്കാം. അതല്ലെങ്കില്‍ നല്ല തിളക്കമുള്ള ആത്യാകര്‍ഷകമായ സ്റ്റൈല്‍ തിരഞ്ഞെടുക്കാം. ഇത് ആള്‍കൂട്ടത്തില്‍ നിങ്ങളെ വ്യത്യസ്തരാക്കും എന്നതില്‍ സംശയമില്ല.
ബൊഹീമിയന്‍
ഈ നവരാത്രിക്ക് ബൊഹീമിയന്‍ സ്റ്റൈലൊന്ന് പരീക്ഷിച്ചാലോ? എവിടെയും ബൊഹീമിയന്‍ സ്‌റ്റൈലിന് അതിന്റേതായ ആകര്‍ഷകത ഉണ്ട് അതിനാല്‍ പരമ്പരാഗത ലെഹംഗ ചോളിയിലും ഇത് പരീക്ഷിക്കാം. ഡാന്‍ഡിയ രാത്രിയില്‍ അല്‍പം വ്യത്യസ്തത ആഗ്രഹിക്കുന്നുവെങ്കില്‍ ഇത് തിരഞ്ഞെടുക്കാം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്