×

സ്മാര്‍ട്ട്‌ഫോണ്‍ നിങ്ങളുടെ ഉറക്കം കെടുത്തും

ഉറങ്ങുന്നതിന് മുമ്പ് നാം ഏറ്റവും കൂടുതല്‍ ചിലവഴിക്കുന്നത് മൊബൈല്‍ഫോണുകള്‍ക്കൊപ്പമാണ്.വലിയൊരു വിഭാഗം ആളുകളും ഇങ്ങനെയാണ് ് കുതിച്ച് പായുന്ന ഈ ലോകത്ത് സ്മാര്‍ട്ട്‌ഫോണ്‍ ഒരു ആവശ്യഘടകം തന്നെയാണ്. എന്നാല്‍ ഉറങ്ങേണ്ട നേരത്തും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നത് ഭാവിയില്‍ നിങ്ങളെ ശാരീരികമായും മാനസികമായും ബാധിക്കാന്‍ സാദ്ധ്യതകളേറെയാണ്.

കാഴ്ചയ്ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ട്ടിക്കും

ലൈറ്റുകള്‍ ഓഫ് ചെയ്ത് കിടക്കുമ്പോള്‍ ഫോണ്‍ സ്‌ക്രീനിലെ പ്രകാശം കണ്ണിന് പലവിധത്തിലുള്ള അസ്വസ്ഥതകളുണ്ടാക്കിയേക്കാം.

ഉറക്കത്തെ വൈകിക്കുന്നു

ശരാശരി ഒരു മനുഷ്യന്‍ 8-10മണിക്കൂര്‍ ഉറങ്ങണമെന്നാണ് ഡോക്ടമാര്‍ പറയുന്നത്. എന്നാല്‍ രാത്രിയിലെ ഫോണ്‍ ഉപയോഗം നിങ്ങളുടെ ഉറക്കത്തിന്റെ അളവ് കുറയ്ക്കുന്നു.

വണ്ണംവയ്ക്കാന്‍ കാരണമാകുന്നു

കൂടുതല്‍ നേരം വീഡിയോകള്‍ കാണുന്നതും ചാറ്റ് ചെയ്യുന്നതുമൊക്കെ നിങ്ങളുടെ ശരീരഭാരം കൂടാനൊരു കാരണമാകും. ഏകാഗ്രത നഷ്ട്ടമാകും

അധികനേരം ഫോണില്‍ ചിലവഴിക്കുന്നവര്‍ക്ക് ദൈനംദിനകാര്യങ്ങളിലെ ശ്രദ്ധ കുറയുമെന്നും പലതരത്തിലും അവരുടെ ഏകാഗ്രത നഷ്ട്ടമാകുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top