×

മധുരപാനീയങ്ങളുടെ അളവ്‌ കുറയ്‌ക്കാം ;സോഫ്‌റ്റ്‌ ഡ്രിംഗുകളുടെ അമിതൊപയോഗം കുട്ടികളില്‍ വലിയ ആരേഗ്യ പ്രശ്‌നങ്ങള്‍ഉണ്ടാക്കുമെന്ന്‌ പഠനം

സോഫ്‌റ്റ്‌ ഡ്രിങ്കുകള്‍ കുട്ടികളുടെ ആരോഗ്യത്തിന്‌ പ്രത്യേകിച്ച്‌ പെണ്‍കുട്ടികള്‍ക്ക്‌ നല്ലതല്ലെന്നുള്ള കാര്യം ഒരിക്കല്‍ കൂടി അടിവരയിട്ടുറപ്പിക്കുകയാണ്‌ ഇതുമായി ബന്ധപ്പെട്ട്‌ വന്നിരിക്കുന്ന പുതിയ പഠനങ്ങള്‍. മധുരപാനീയങ്ങളുടെ ക്രമീതീതമായ ഉപയോഗം പെണ്‍കുട്ടികളില്‍ നേരത്തെയുള്ള ആര്‍ത്തവത്തിന്‌ ഇടയാക്കുമെന്നാണ്‌ ഏറ്റവും പുതിയ പഠനറിപ്പോര്‍ട്ടുകള്‍ പറയുന്നത്‌. സോഫ്‌റ്റ്‌ ഡ്രിങ്കുകളുടെ അമിത ഉപയോഗം കുട്ടികളില്‍ പൊണ്ണത്തടിക്ക്‌ കാരണമാകുന്നതായി വളരെ മുമ്പു തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്‌. ഹാര്‍വാര്‍്‌ഡ്‌ യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍ കരിന്‍ മിഷേലിന്റെ നേതൃത്വത്തില്‍ നടന്ന ഗവേഷണത്തിലാണ്‌ മധുരപാനീയങ്ങള്‍ പെണ്‍കുട്ടികളില്‍ ശാരീരിക മാറ്റങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടുപിടിക്കപ്പെട്ടത്‌. ഒമ്പതിനും പതിനാലിനും ഇടയില്‍ പ്രായമുള്ള 5,583 പെണ്‍കുട്ടികളിലാണ്‌ ഇവര്‍ പഠനം നടത്തിയത്‌. അഞ്ച്‌ വര്‍ഷത്തോളം നീണ്ട നിരീക്ഷണങ്ങള്‍ക്കൊടുവിലാണ്‌ മധുരപാനീയങ്ങള്‍ ഉപയോഗിക്കുന്ന പെണ്‍കുട്ടികളില്‍ ആര്‍ത്തവം നേരത്തെയാകുന്നുവെന്ന നിരീക്ഷണത്തില്‍ ഇവര്‍ എത്തുന്നത്‌. കുട്ടികളുടെ ശരീരഭാരത്തിന്റേയും പൊക്കത്തിന്റേയും അനുപാതത്തിലാണ്‌ പെണ്‍കുട്ടികളില്‍ ആദ്യ ആര്‍ത്തവമുണ്ടാകുന്നത്‌. എന്നാല്‍ ഒരു ദിവസം 13 ഗ്രാമിന്‌ മുകളിലായി മധുരപാനീയങ്ങള്‍ കുടിക്കുന്നവരില്‍ സാധാരണയില്‍ നിന്നും വിപരീതമായി 2.7 മാസങ്ങള്‍ക്ക്‌ മുമ്പേ ആര്‍ത്തവമെത്തുന്നതായി പഠനങ്ങള്‍ പറയുന്നു. താരതമ്യേന വളരെ നിസ്സാരമായ വ്യത്യാസമാണെന്ന്‌ തോന്നുമെങ്കിലും നേരത്തയുള്ള ആര്‍ത്തവം ബ്രെസ്റ്റ്‌ കാന്‍സറിന്റെ സാധ്യത വര്‍ധിപ്പിക്കുമെന്നാണ്‌ വൈദ്യശാസ്‌ത്രം കരുതുന്നത്‌. സാധാരണയില്‍ നിന്നും വ്യത്യസ്‌തമായി ആര്‍ത്തവം ഒരു വര്‍ഷം നേരത്തേയുണ്ടാകുന്നരില്‍ ബ്രെസ്റ്റ്‌ കാന്‍സറിനുള്ള സാധ്യത അഞ്ച്‌ ശതമാനം കൂടുതലാണ്‌. സ്വാഭാവികമായുള്ള മധുരപാനീയങ്ങളെ അപേക്ഷിച്ച്‌ കൃത്രിമ മധുരപാനീയങ്ങളില്‍ ഗ്ലൈക്കീമിക്‌ ഇന്‍ഡെക്‌സ്‌ കൂടുതലാണ്‌. ഇവ ശരീരത്തിലെ ഇന്‍സുലിന്റെ അളവ്‌ ക്രമാതീതമായി ഉയര്‍ത്തുന്നു. പെണ്‍കുട്ടികളില്‍ വര്‍ധിച്ച അളവിലുള്ള സെക്‌സ്‌ ഹോര്‍മോണ്‍ സംയോജനത്തിന്‌ ഇത്‌ കാരണമാകുന്നു. ഇതാണ്‌ നേരത്തെയുള്ള ആര്‍ത്തവത്തിന്‌ കാരണമാകുന്നത്‌.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top