×

നാവിലൂറും നാലുമണി പലഹാരം

വയണയില അപ്പം / കുമ്പിളപ്പം / തെരളി അപ്പം

അരിപൊടി(വറുത്തത് ) – 2 കപ്പ്‌Vayanayila appam kumbil appam therali appam (1)

ശര്‍ക്കര (ചീകിയത്)   – ഒന്നര കപ്പ്‌

ഞാലിപൂവന്‍ പഴം – 3 – 4 എണ്ണം

തേങ്ങ ചിരവിയത് – അര കപ്പ്‌

വയണയില – ആവശ്യത്തിന്

ഏലക്ക പൊടിച്ചത് – 1 ടി സ്പൂണ്‍

ജീരകം പൊടി – അര ടി സ്പൂണ്‍

ഓലക്കാല്‍ – ഇല കുമ്പിള്‍ കുത്താന്‍ ആവശ്യമായത്Vayanayila appam kumbil appam therali appam (3)

തയ്യാറാക്കുന്ന വിധം

ശര്‍ക്കര കുറച്ചു വെള്ളം ഒഴിച്ച് ചെറുതായി ചൂടാക്കി ശര്‍ക്കര അലിയിച്ചെടുക്കുക (തിളക്കേണ്ട ആവശ്യമില്ല ) .ഇതു നല്ലത് പോലെ അരിച്ചെടുക്കുക .അപ്പോള്‍ അതിലുള്ള കല്ല്‌ നീങ്ങി കിട്ടും .

അരിപൊടി ചെറുതായി ചൂടാക്കി എടുക്കുക .

ഒരു ബൌളില്‍ അരിപൊടി ,ജീരകം പൊടി ,ഏലക്ക പൊടി,തേങ്ങ ചിരവിയത്,പഴം , ശര്‍ക്കര പാനി എല്ലാം കൂടി ചേര്‍ത്ത് ഇലയില്‍ വെക്കാന്‍ പരുവത്തില്‍ കുഴക്കുക .(ചപ്പാത്തി മാവിനെക്കള്‍ അല്പം കൂടി അയവായി ) .Vayanayila appam kumbil appam therali appam (5)

ഒരു ഇഡലി പാത്രത്തില്‍ വെള്ളം ചൂടാവാന്‍ വെക്കുക .

കുഴച്ചു വെച്ചിരിക്കുന്ന മാവില്‍ നിന്നും ചെറിയ ഉരുളകള്‍ ഉണ്ടാക്കി ഇത് വയണയില കുമ്പിള്‍ രൂപത്തിലാക്കി അതില്‍ നിറച്ചു ഈര്‍ക്കിലി കൊണ്ട് കുത്തി എടുക്കുക .ഇങ്ങനെ 20 – 25 കുമ്പിള്‍ ഉണ്ടാക്കാന്‍ പറ്റും .

ഇത് ഇഡലി പാത്രത്തിന്‍റെ തട്ടില്‍ വെച്ച് ആവിയില്‍ അര മണിക്കൂര്‍ പുഴുങ്ങുക. സ്വാദിഷ്ടമായ കുമ്പിളപ്പം തയാര്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top