കോക്ലിയര്‍ ഇംപ്ലാന്റ് സര്‍ജറി നടത്തിയവര്‍ക്ക് കേട് വന്ന ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ സംസ്ഥാനസര്ക്കാറിെന്റ ധ്വനി പദ്ധതി
തൃശൂര്‍: കേള്‍വി ഇല്ലാത്തവരെ കേള്‍വിയുടെയും സംസാരത്തിെന്റയും ലോകത്തേക്ക് തിരിച്ചുകൊണ്ടുവരുന്ന കോക്ലിയര്‍ ഇംപ്ലാന്റ് സര്‍ജറി നടത്തിയവര്‍ക്ക് കേട് വന്ന ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ സംസ്ഥാനസര്ക്കാറിെന്റ ധ്വനി എന്ന പദ്ധതി. അനുയാത്ര പദ്ധതിയുടെ ഭാഗമായി സാമൂഹികസുരക്ഷ വകുപ്പാണ് ഇതിന് രൂപംനല്കിയത്. ഇതിെന്റ ആദ്യ ഘട്ടമായി, ഡിസംബറോടെ 50 പേര്‍ക്ക് അനുബന്ധ ഉപകരണങ്ങള്‍ നല്‍കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. ഇതിനായി ഒന്നരക്കോടി രൂപ സര്‍ക്കാര്‍ നീക്കിവെച്ചു. വൈദ്യുതി തരംഗങ്ങള്‍ കൊണ്ട് ശ്രവണ നാഡിയെ ഉത്തേജിപ്പിച്ച് കേള്‍വി സാധ്യമാക്കുന്ന മാര്‍ഗമാണ് കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയ. ചെവിക്കുള്ളിലെ കോക്ലിയക്കകത്ത് നിക്ഷേപിക്കുന്ന ഇലക്ട്രോഡുകള്‍ക്ക് ശ്രവണ നാഡിയെ ഉത്തേജിപ്പിക്കാന്‍ വേണ്ട വൈദ്യുതിയുടെ അളവ് കണ്ടുപിടിക്കുകയാണ് ശസ്ത്രക്രിയയിലൂടെ ചെയ്യുന്നത്. 2002ലാണ് ഇൗ ശസ്ത്രക്രിയ ചെയ്തത്. ഇത്തരം രണ്ടായിരത്തോളം കുട്ടികള്‍ കേരളത്തിലുണ്ട്. ചെവിക്ക് പിറകില്‍ പ്രത്യേക സംവിധാനങ്ങള്‍ ഘടിപ്പിച്ചാണ് ഇവര്‍ക്ക് കേള്‍വി സാധ്യമാക്കുക. എട്ട് മുതല്‍ 10 ലക്ഷം വരെയാണ് ചെലവ്. അതുകൊണ്ട് ശസ്ത്രക്രിയക്ക് വിധേയരാവുന്നവരുടെ കുടുംബങ്ങള്‍ സാമ്ബത്തിക പരാധീനതയില്‍ നിന്ന് മോചിതരല്ല. 2002ല്‍ ശസ്ത്രക്രിയക്ക് ഉപയോഗിച്ച കോക്ലിയര്‍ കമ്ബനിയുടെ ഉപകരണത്തിെന്റ ഭാഗങ്ങള്‍ പലതും ഇപ്പോള്‍ വിപണിയിലില്ല. പ്രത്യേകിച്ച് സ്പ്രിന്റ് മോഡല്‍ എന്ന ഉപകരണം. അതുകൊണ്ട് ഉപകരണത്തിെന്റ കേടുപാട് തീര്‍ക്കാനാവാതെ കുട്ടികളുടെ കുടുംബം ബുദ്ധിമുട്ടുകയാണ്. ഇൗ അവസ്ഥയില്‍ പുതിയ ഉപകരണങ്ങള്‍ വാങ്ങുകയേ നിര്‍വാഹമുള്ളൂ. അതിന് ലക്ഷങ്ങള്‍ വേണമെന്നതിനാല്‍ പണമില്ലാതെ രക്ഷിതാക്കള്‍ ബുദ്ധിമുട്ടുകയാണ്. അത് പരിഹരിക്കുകയാണ് പുതിയ പദ്ധതിയിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത്. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ധനമന്ത്രി എന്നിവരെ കണ്ട് കോക്ലിയര്‍ ഇംപ്ലാന്റിസ് അസോസിയേഷന് ഭാരവാഹികള്‍ നല്കിയ അപേക്ഷകളുടെ ഫലമായാണ് സര്‍ക്കാര്‍ ഇടപെട്ട് ഇൗ പദ്ധതിക്ക് രൂപം നല്‍കിത്
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്