കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി ദീപിക പദുക്കോണ്‍.
കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി ദീപിക പദുക്കോണ്‍. റെഡ് കാര്‍പെറ്റില്‍ വ്യത്യസ്ത ലുക്കിലൂടെ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് ബോളിവുഡിന്റെ താരസുന്ദരി. സൗന്ദര്യവര്‍ധക ഉല്പന്ന ബ്രാന്‍ഡായ ലോ റിയലിന്റെ ബ്രാന്‍ഡ് അംബാസിഡറായാണ് ഇക്കുറി ദീപിക കാനിലെത്തിയത്. ഇത് രണ്ടാം തവണയാണ് ദീപികയുടെ കാന്‍സ് സന്ദര്‍ശനം.
ആദ്യദിനം പര്‍പ്പിള്‍ നിറത്തിലുള്ള മര്‍കേയ്സാ ഗൗണിലാണ് ദീപിക റെഡ്കാര്‍പറ്റിലെത്തിയത്. ഡി ഗ്രിസോഗോനോയുടെ ആഭരണങ്ങളാണ് നടി അണിഞ്ഞത്. ദീപികയെ കൂടാതെ ഐശ്വര്യ റായ് ബച്ചനും സോനം കപൂറും ഈ വര്‍ഷത്തെ കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്