കോര്‍പറേറ്റ് അഴിമതി അന്വേഷിക്കുന്ന സീരിയസ് ഫ്രോഡ് അന്വേഷണ ഏജന്‍സിയെ തന്നെ കേസന്വേഷണം ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷോണ്‍ കോടതിയെ സമീപിച്ചത്.
നിലവില്‍ നടക്കുന്ന കോര്‍പറേറ്റ് മന്ത്രാലയത്തിന്‍റെ അന്വേഷണം പ്രതികളെ സംരക്ഷിക്കാനാണെന്നും ഹര്‍ജിയില്‍ പറയുന്നു.
കോര്‍പറേറ്റ് മന്ത്രാലയത്തിന്‍റെ അന്വേഷണത്തിന് പരിമിതികളുണ്ട്. അത്തരം ഒരു അന്വേഷണം നടന്നാല്‍ ഇഡിക്കോ സിബിഐക്കോ കേസെടുക്കാനുള്ള സാധ്യത കുറയും. ഇത് പരിഗണിച്ച് കോര്‍പറേറ്റ് മന്ത്രാലയത്തിന്‍റെ അന്വേഷണം റദ്ദാക്കണമെന്നാണ് ആവശ്യം.
മാസപ്പടി ആരോപണത്തില്‍ സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ട് നേരത്തേ ഷോണ്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയിലാണ് വീണ്ടും ഉപഹര്‍ജി സമര്‍പ്പിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്