അപകടത്തില്‍ എട്ടിക്കുളം സ്വദേശികളായ 10 പേർക്കു പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം.
ഇന്ന് പുലർച്ചെ രണ്ടോടെയാണ് അപകടമുണ്ടായത്. കണ്ണൂർ ഭാഗത്തുനിന്ന് പഴയങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന കെഎല്‍ 10 ബിഎഫ് 8784 എന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കണ്ണപുരം പോലീസും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. കാർ പൂർണമായും തകർന്ന നിലയിലാണ്.
പരിക്കേറ്റ പയ്യന്നൂർ എട്ടിക്കുളം സ്വദേശികളായ മുഹമ്മദ് അബ്ദുള്‍ ജലീല്‍ (16), മുഹമ്മദ് (18), റിസ്വാൻ (17), ഹാഫിസ് (17), ഫർസാൻ (18) എന്നിവരെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിയിലും ഫർഫിൻ ( 17), ഋഷിരാജ് (18), ആസിഫ് (8), തസ്ലിം (17) എന്നിവരെ ചെറുകുന്ന് മിഷൻ ആശുപത്രിയിലും പ്രവശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ മുബാറക്കിനെ (18) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്