‘സഹോദരന് കഞ്ചാവു കേസുമായി ബന്ധമുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം = യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നഹാസ്
പത്തനംതിട്ട: വീട്ടില്‍ നിന്നും കഞ്ചാവ് പിടികൂടിയതില്‍ വിശദീകരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നഹാസ്. നഹാസിന്റെ സഹോദരന്‍ നസീബിന്റെ മുറിയില്‍ നിന്നാണ് രണ്ടു കിലോയിലേറെ കഞ്ചാവ് പിടിച്ചെടുത്തത്.
തെറ്റ് ആരു ചെയ്താലും തെറ്റു തന്നെയാണെന്ന്’ നഹാസ് പറഞ്ഞു. ‘സഹോദരന് കഞ്ചാവു കേസുമായി ബന്ധമുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം. ഏത് അന്വേഷണവും നേരിടാന്‍ താന്‍ തയ്യാറാണെന്നും’ നഹാസ് പത്തനംതിട്ട പറയുന്നു.
നഹാസിന്റെ വലഞ്ചുഴി തൈക്കൂട്ടത്തില്‍ വീട്ടില്‍നിന്നും ഞായര്‍ രാത്രി ഒമ്പതരയോടെയാണ് പത്തനംതിട്ട എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് രണ്ട് കിലോ 450 ഗ്രാം കഞ്ചാവ് പിടികൂടിയത്.
വീട്ടില്‍ അലമാരയ്ക്കുള്ളിലും അലമാരുടെ അടിയിലുമായി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. നഹാസിന്റെ സഹോദരന്‍ നസീബിനെതിരെ എക്‌സൈസ് കേസെടുത്തു. നസീബ് ഒളിവിലാണെന്ന് സംഘം പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്