×

‘ ഞാന്‍ റവന്യൂ മന്ത്രിയെ കാണാന്‍ പോയിട്ടില്ല , പഞ്ചായത്തിലെ ചില മെമ്പര്‍മാരാണ് പ്രശ്‌നമുണ്ടാക്കുന്ന്ത ‘ചൊക്രമുടി സിബി

തൊടുപുഴ : താന്‍ ചില പ്രാദേശിക നേതാക്കള്‍ക്ക് പണം നല്‍കാത്തതാണ് തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിക്കുന്നതെന്ന് ചൊക്രമുടി ഭൂമി ഇടപാടിലെ സിബി ജോസഫ് പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ഉടുമ്പന്‍ചോല തഹസില്‍ദാര്‍ ഒപ്പിട്ട പേപ്പറുകള്‍ പത്രസമ്മേളനത്തില്‍ സിബി എല്ലവര്‍ക്കും വിതരണം ചെയ്തു. കൂടാതെ ഹൈക്കോടതി ഉത്തരവുകളും വിതരണം ചെയ്തു.
താന്‍ രാമകൃഷ്ണനെതിരെ പോലീസില്‍ പരാതി കൊടുത്തിട്ടുണ്ടെന്നും തനിക്ക് നഷ്ടപ്പെട്ട 7 ലക്ഷം രൂപ തിരികെ വേണമെന്നും വഞ്ചനാകുറ്റത്തിന് കേസെടുക്കണമെന്നും സിബി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ട.ു
ചില പഞ്ചായത്ത് മെമ്പര്‍ തന്റെ പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താന്‍ അത് കൊടുക്കാന്‍ തയ്യാറായില്ല. തന്റെയും ഭാര്യയും പേരില്‍ മൂന്നര ഏക്കര്‍ ഭൂമി ഉള്ളത് 1964 ലെ പട്ടയ ആക്റ്റ് പ്രകാരം ഉള്ള ഭൂമിയാണ്. ഇതിന്റെ സത്യാവസ്ഥ അറിയാതെയാണ് ചില പ്രാദേശിക നേതാക്കള്‍ തനിക്കെതിരെ തിരിയുന്നതെന്നും സിബി കുറ്റപ്പെടുത്തി. വഴി വെട്ടിയത് തന്റെ ഭൂമിയില്‍ കൂടിയാണെന്നും ഈ വഴി താന്‍ സ്ഥലം വാങ്ങിക്കുമ്പോള്‍ ഉണ്ടായിരുന്നുവെന്നും സിബി പറയുന്നു.
തന്റേതെന്ന പേരില്‍ പ്രചരിക്കുന്ന വോയിസ് ക്ലിപ്പില്‍ കൃത്രിമത്വം നടത്തിയതായും സിബി പറഞ്ഞു. താന്‍ കരം കെട്ടുന്ന ഭൂമിയുടെ എല്ലാ വിവരങ്ങളും സിബി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. താന്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനാണെന്നും സിബി പറയുന്നു. പണം ചോദിച്ചിട്ട് നല്‍കാത്ത ചില നേതാക്കളുണ്ടെന്നും. അവരുടെ പേര് വിവരങ്ങള്‍ ആവശ്യമെങ്കില്‍ പുറത്ത് വിടുമെന്നും സിബി പത്രസമ്മേളനത്തില്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top