×

സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ വാര്‍ത്താക്കുറിപ്പ ഇറക്കിയതിന് മുഖ്യമന്ത്രി പിണറായി വിജയന് ഹൈകോടതിയുടെ വിമര്‍ശനം

കൊച്ചി:  സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടും സര്‍ക്കാരിന്‍റെ തുടര്‍നടപടിയും ചോദ്യംചെയ്ത് ഉമ്മന്‍ചാണ്ടി നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു ഹൈകോടതിയുടെ വിമര്‍ശനം. വാര്‍ത്താക്കുറിപ്പ് ഇറക്കിയ മുഖ്യമന്ത്രിയുടെ നടപടി അനുചിതമായിയെന്നും വിചാരണക്ക് മുന്‍പ് എങ്ങനെ നിഗമനങ്ങളിലെത്താനാകുമെന്നും കോടതി ചോദിച്ചു.

വ്യക്തിയുടെ പ്രതിച്ഛായ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസ് ഉച്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും. ടേംസ് ഓപ് റഫറന്‍സിന് പുറത്തുള്ള കാര്യങ്ങള്‍ ഭേദഗതി ചെയ്തത് റദ്ദാക്കണമെന്നും ഉമ്മന്‍ചാണ്ടി ഹരജിയില്‍ ആവശ്യപ്പെടുന്നു. പ്രമുഖ അഭിഭാഷകന്‍ കപില്‍ സിബലാണ് ഉമ്മന്‍ ചാണ്ടിക്കുവേണ്ടി ഹാജരായത്.

സോളാര്‍ കമീഷന്‍ നടപടികള്‍ സ്റ്റേ ചെയ്യില്ലെന്ന് ഹൈകോടതി വ്യക്തമാക്കി. വിഷയത്തില്‍ ഇടക്കാല ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത് സര്‍ക്കാരിന്‍റെ ഭാഗം കൂടി കേട്ട ശേഷം മാത്രമേ ആകാവൂ എന്ന് സര്‍ക്കാരിനു വേണ്ടി ഇന്ന് ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് സോളര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും തുടര്‍നടപടികളും സ്റ്റേ ചെയ്യില്ലെന്ന് കോടതി അറിയിച്ചത്. മുതിര്‍ന്ന് അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗിയാണ് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരാകുന്നത്. നാളെയാണ് ഇദ്ദേഹം ഹാജരാവുക. ഹര്‍ജി ഉച്ചകഴിഞ്ഞ് 1.45 ന് വീണ്ടും പരിഗണിക്കും.

കമീഷനില്‍ ആക്ഷേപം ഉണ്ടായിരുന്നുവെങ്കില്‍ നേരത്തേ ഉന്നയിക്കാതിരുന്നതെന്ത് എന്ന് കോടതി ഉമ്മന്‍ ചാണ്ടിയോട് ആരാഞ്ഞു. കേസില്‍ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനും കക്ഷിചേര്‍ന്നിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top