×

ശബരീശന് ചാര്‍ത്താനുള്ള തങ്കയങ്കിയും വഹിച്ചുള്ള ഘോഷയാത്ര ആറന്മുള ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ടു.

പത്തനംതിട്ട: സ്ട്രോങ് മൂറില്‍ സൂക്ഷിച്ചിരുന്ന തങ്കഅങ്കി അഞ്ചു മണിയോടെയാണ് പുറത്തെടുത്തത്. ഏഴുമണിയോടെ പ്രത്യേകം തയ്യാറക്കിയ രഥത്തില്‍ എഴുന്നള്ളിച്ച്‌ ഘോഷയാത്ര ആരംഭിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്.

തിങ്കളാഴ്ച രാവിലെ സന്നിധാനത്ത് എത്തും. ചൊവ്വാഴ്ചയാണ് മണ്ഡല പൂജ. നാല്പത്തിയൊന്ന് നാള്‍ നീണ്ടുനില്‍ക്കുന്ന മണ്ഡലകാലത്തിന് സമാപനം കുറിച്ചുള്ള പൂജ പകല്‍ 11നും 11.45നും മധ്യേയുള്ള കുംഭരാശി മുഹൂര്‍ത്തത്തില്‍ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് നടക്കുക. ഈ സമയം തങ്കയങ്കി അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടക്കും.

ഘോഷയാത്ര കടന്നുപോകുന്ന ഇടങ്ങളില്‍ 63 കേന്ദ്രങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് വണങ്ങാന്‍ സൗകര്യം ചെയ്തിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു. 25ന് ഘോഷയാത്ര പമ്ബയില്‍ എത്തും. ദേവസ്വം അധികൃതര്‍ സ്വീകരിച്ച്‌ പമ്ബാ ഗണപതിക്ഷേത്രത്തിലേക്ക് ആനയിക്കും. വൈകിട്ട് മൂന്നു വരെ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഉണ്ടായിരിക്കും. 3.15ന് പമ്ബയില്‍ നിന്ന് പുറപ്പെട്ട് 5.30ന് ശരംകുത്തിയില്‍ എത്തും. 6.15ന് കൊടിമര ചുവട്ടില്‍ എത്തും.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, അംഗങ്ങളായ കെ.രാഘവന്‍, ഡോ.ശങ്കര്‍ദാസ്, സ്പെഷ്യല്‍ കമ്മീഷനര്‍ മനോജ്, ദേവസ്വം കമ്മീഷണര്‍ രാമരാജ പ്രേമപ്രസാദ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ച്‌ സോപാനത്തേക്ക് ആനയിക്കും. തന്ത്രിയും മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്ബൂതിരിയും ചേര്‍ന്ന് തങ്കയങ്കി ഏറ്റുവാങ്ങി സോപാനത്തെത്തിച്ച്‌ അയ്യപ്പന് ചാര്‍ത്തി ദീപാരാധ നടത്തും.

26ന് മണ്ഡല പൂജയ്ക്ക് ശേഷം രാത്രി പത്തിന് ഹരിവരാസനം പാടി നട അടയ്ക്കും. തുടര്‍ന്ന് മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് അഞ്ചിന് നട തുറക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top