വനിത-ശിശുവികസന വകുപ്പ് ഡിസംബറില്‍ നിലവില്‍വരും.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമായുള്ള വനിത-ശിശുവികസന വകുപ്പ് ഡിസംബറില്‍ നിലവില്‍വരും. വകുപ്പ് പ്രാബല്യത്തില്‍ വരുന്നതിന് മുന്നോടിയായി പൂര്‍ത്തിയാക്കേണ്ട നടപടിക്രമങ്ങള്‍ ഏതാണ്ട് അന്തിമഘട്ടത്തിലാണ്. കഴിഞ്ഞ മന്ത്രിസഭ യോഗത്തില്‍ വകുപ്പിെന്റ ഡയറക്ടറായി ഷീബ ജോര്‍ജിനെയും സര്‍ക്കാര്‍ നിയമിച്ചു. പൂജപ്പുരയിലെ സംയോജിത ശിശുസംരക്ഷണ പദ്ധതി കാര്യാലയത്തോട് ചേര്‍ന്നായിരിക്കും പുതിയ വകുപ്പിെന്റ ആസ്ഥാനം. ഡയറക്ടറേറ്റിന് പുറമെ വകുപ്പിലേക്ക് ആവശ്യമായ അഞ്ച് പ്രധാന തസ്തികയും സൃഷ്ടിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു.
14 ജില്ല ഒാഫിസര്‍മാര്‍, ലോ ഒാഫിസര്‍, അഡ്മിനിസ്ട്രേറ്റിവ് ഒാഫിസര്‍, ഫിനാന്‍സ് ഒാഫിസര്‍ എന്നിങ്ങനെ ഒാരോ തസ്തിക വീതവും കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, ഡ്രൈവര്‍ എന്നിങ്ങനെ രണ്ട് സേപ്പാര്ട്ടിങ് സ്റ്റാഫുകളുടെയും തസ്തികയാണ് വകുപ്പിലേക്ക് സൃഷ്ടിച്ചത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം നടത്തിയ ഗവര്‍ണറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിെന്റ അടിസ്ഥാനത്തില്‍ സാമൂഹിക നീതി വകുപ്പ് മുന്‍ ഡയറക്ടര്‍ വി.എന്‍. ജിതേന്ദ്രെന്റ നേതൃത്വത്തില്‍ നടത്തിയ പഠന റിപ്പോര്‍ട്ട് പ്രകാരമാണ് വകുപ്പ് രൂപവത്കരിച്ചത്.
സ്ത്രീകളുടെയും കു fZgxട്ടികളുടെയും സംരക്ഷണം ഇപ്പോള്‍ സാമൂഹിക നീതി വകുപ്പാണ് കൈകാര്യം ചെയ്യുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും കാര്യത്തില്‍ വകുപ്പിെന്റ പ്രവര്‍ത്തനം കാര്യക്ഷമമാകുന്നില്ലെന്ന നിരവധി ആക്ഷേപവും ഉയര്‍ന്നിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം, ആരോഗ്യം, വിദ്യാഭ്യാസം, സംരക്ഷണം ഉള്‍പ്പെടെ കാര്യങ്ങളാണ് വകുപ്പ് കൈകാര്യം ചെയ്യുക. സാമൂഹിക നീതി വകുപ്പിന് കീഴില്‍ ഇപ്പോഴുള്ള 13ഒാളം ഡിപ്പാര്‍ട്മെന്റുകളാണ് പുതിയ വനിത ശിശുവികസന വകുപ്പിന് കീഴില്‍ വരിക. വനിത കമീഷന്, ബാലാവകാശ കമീഷന്, വനിത വികസന കോര്പറേഷന്, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്, ജന്‍ഡര്‍ പാര്‍ക്ക്, സാമൂഹിക നീതി ബോര്‍ഡ്, െഎ.സി.ഡി.എസ് മിഷന്, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സൊസൈറ്റി, അഗതി മന്ദിരങ്ങള്‍, നിര്‍ഭയ, ശിശുേക്ഷമ സമിതി, അംഗന്‍വാടി വര്േക്കഴ്സ് ആന്‍ഡ് െഹല്േപഴ്സ് െവല്‍െഫയര്‍ ഫണ്ട് ബോര്‍ഡ് എന്നീ വകുപ്പുകളാണ് പ്രധാനമായും ഇതിന് കീഴില്‍വരിക.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്