റേഷന്‍ കാര്‍ഡുകള്‍ക്ക് ഇനി ഒരൊറ്റനിറം
തിരുവനന്തപുരം: മുന്‍ഗണനയുള്ളവരെയും ഇല്ലാത്തവരെയും തിരിച്ചറിയുന്നതിന് വ്യത്യസ്ത നിറത്തില്‍ നല്‍കിയിരുന്ന റേഷന്‍ കാര്‍ഡുകള്‍ മാറ്റി എല്ലാതരം കാര്‍ഡുകളും ഒരേ നിറത്തിലാക്കുന്നു.
മുന്‍ഗണനക്കാര്‍ക്ക് വ്യത്യസ്തനിറം നല്‍കി ദരിദ്രരെ സമൂഹത്തില്‍ പ്രത്യേകമായി അടയാളപ്പെടുത്തുന്നത് അഭികാമ്യമല്ലെന്ന് അഭിപ്രായമുയര്‍ന്ന സാഹചര്യത്തിലാണ് ഒരേ നിറമാക്കുന്നത്.
നിലവില്‍ അന്ത്യോദയ, മുന്‍ഗണന, മുന്‍ഗണനേതര, സബ്സിഡി വിഭാഗങ്ങളാണള്ളത്. മഞ്ഞ, പിങ്ക്, നീല, വെള്ള നിറത്തിലുള്ള കാര്‍ഡുകളാണ് നിലവിലുള്ളത്.
കഴിഞ്ഞ തവണ കാര്‍ഡുകള്‍ പുതുക്കി നല്‍കിയപ്പോഴാണ് ബി.പി.എല്‍, എ.പി.എല്‍. വിഭാഗത്തിന് വ്യത്യസ്ത കാര്‍ഡുകള്‍ നല്‍കിയത്.
വ്യത്യസ്ത നിറത്തിലെ കാര്‍ഡുകള്‍ ഒഴിവാക്കി ഒരേ നിറത്തിലുള്ള കാര്‍ഡ് നല്‍കി അതില്‍ ഏത് വിഭാഗമാണെന്ന് രേഖപ്പെടുത്തിയാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു.
മുന്‍ഗണനാവിഭാഗക്കാര്‍ക്ക് മുമ്ബ് ബി.പി.എല്‍. വിഭാഗത്തിന് ലഭിച്ചിരുന്ന ചികിത്സ ആനുകൂല്യങ്ങള്‍ ലഭിക്കും. മുമ്ബ് ചികിത്സാ ആനുകൂല്യം ലഭിക്കുകയും പിന്നീട് പുറത്താകുകയും ചെയ്ത 4.3 ലക്ഷം പേരുടെ പട്ടിക പുനപ്പരിശോധിക്കും. ഇതില്‍ 2.6 ലക്ഷം പേര്‍ അര്‍ഹരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ശേഷിക്കുന്നവരുടെ കാര്യം പരിശോധിച്ച് തീരുമാനിക്കും.
ലൈഫ് മിഷന്‍ പദ്ധതിയില്‍ ചേരുന്ന അര്‍ഹരായ റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് താത്കാലിക റേഷന്‍ കാര്‍ഡ് നല്‍കാന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്