രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടശേഷം രാഹുല്‍ ഗാന്ധി ഇതാദ്യമായി വ്യാഴാഴ്ച കേരളത്തിലെത്തും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് സംഘടിപ്പിച്ച പടയൊരുക്കം പ്രചാരണജാഥയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനാണ് രാഹുല്‍ എത്തുന്നത്. വൈകീട്ട് അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് പടയൊരുക്കത്തിെന്റ സമാപനസമ്മേളനം.
രാവിലെ പതിനൊന്നിന് രാഹുല്‍ ഗാന്ധി തലസ്ഥാനത്ത് എത്തും. വിമാനത്താവളത്തില്‍നിന്ന് നേരെ ഓഖി ദുരന്തത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായ പൂന്തുറയിലേക്കും വിഴിഞ്ഞത്തേക്കും പോകും. തുടര്‍ന്ന് ഹെലികോപ്ടറില്‍ കന്യാകുമാരിയില്‍ ഓഖി ദുരന്തത്തിനിരയായ ചിന്നത്തുറൈ സന്ദര്‍ശിക്കും. തുടര്‍ന്ന് 2.50ന് തിരുവനന്തപുരത്തെത്തുന്ന രാഹുല്‍ മാസ്കറ്റ് ഹോട്ടലിലെ ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷം വൈകീട്ട് 3.40ന് തൈക്കാട് പൊലീസ് സ്റ്റേഡിയത്തില്‍ നടക്കുന്ന ബേബിജോണ്‍ ജന്മശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് വൈകീട്ട് അഞ്ചരക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തി പടയൊരുക്കം സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തശേഷം രാത്രി എട്ടുമണിയോടെ അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങും. പടയൊരുക്കം സമാപന സമ്മേളനത്തില്‍ ഒരു ലക്ഷം പ്രവര്‍ത്തകര്‍ പങ്കെടുക്കും. പ്രവര്‍ത്തകര്‍ നാലുമണിക്ക് മുമ്ബ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രവേശിക്കണമെന്നാണ് അറിയിച്ചിട്ടുള്ളത്. സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്