×

രാജ്യസഭാംഗത്വം രാജിവെക്കാനുള്ള തീരുമാനത്തില്‍ ഉറച്ച്‌ എം.പി വീരേന്ദ്രകുമാര്‍

കോഴിക്കോട്: ഇന്ന് ചേര്‍ന്ന ജെ.ഡി.യു സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തന്‍റെ നിലപാട് വീരേന്ദ്രകുമാര്‍ ആവര്‍ത്തിച്ചത്.

രണ്ടു ദിവസത്തിനകം രാജിവെക്കുമെന്ന് വീരേന്ദ്രകുമാര്‍ പിന്നീട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ദേശീയ പാര്‍ട്ടിയായി നിലനില്‍കണമെന്ന പൊതുവികാരമാണ് സെക്രട്ടറിയേറ്റ് യോഗത്തില്‍ ഉയര്‍ന്നത്. ശരദ് യാദവിനൊപ്പം നില്‍കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ശരത് യാദവുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി ഡല്‍ഹിയിലേക്ക് പോകുമെന്നും വീരേന്ദ്രകുമാര്‍ വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top