യുവനടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെയുള്ള കുറ്റപത്രം ഇന്ന് സമര്‍പ്പിച്ചേക്കും.

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെയുള്ള കുറ്റപത്രം ഇന്ന് സമര്‍പ്പിച്ചേക്കും.
പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ നിര്‍ദേശിച്ച മാറ്റങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് തന്നെ കുറ്റപത്രം നല്‍കാനാണ് പൊലീസിന്റെ ശ്രമം.
മാത്രമല്ല, ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് പൊലീസ് അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷയും നല്‍കും.
നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ പ്രതികളെ ഉള്‍പ്പെടുത്തി പുതിയ കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്.
കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്ക് പുറമേ ഇതിന് ക്വട്ടേഷന്‍ നല്‍കിയ ദിലീപ് , ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ നശിപ്പിച്ച അഭിഭാഷകര്‍, പള്‍സര്‍ സുനിയ്ക്ക് ജയിലില്‍ സഹായം നല്‍കിയവര്‍ എന്നിവരുടെ പേരും പട്ടികയിലുണ്ടാവും.
ദിലീപ് എട്ടാം പ്രതിയാകുമെന്നാണ് സൂചന.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്